above post ad local

പൊന്നിയിൽ സെൽവൻ്റെ ചിത്രീകരണത്തിനായി എത്തിച്ച കുതിര ചത്തു, മണിരത്നത്തിൻ്റെ നിർമ്മാണ കമ്പനിക്കെതിരെ കേസ്

ചെന്നൈ: സംവിധായകന്‍ മണിരത്‌നത്തിന്റെ നിര്‍മ്മാണ കമ്പനിക്കെതിരെ കേസെടുത്ത് പൊലീസ്. ‘പൊന്നിയിന്‍ സെല്‍വന്റെ’ ചിത്രീകരണത്തിന് എത്തിച്ച കുതിര ചത്തതിനെ തുടർന്നാണ് കേസ്. ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

ഓ​ഗസ്റ്റ് 11ന് ഷൂട്ടിം​ഗിനിടെ ഒരു കുതിര ചത്തുവെന്ന് കാണിച്ച് പെറ്റ ഇന്ത്യയുടെ ഒരു സന്നദ്ധപ്രവര്‍ത്തകന്‍ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. മണിരത്നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് മദ്രാസ് ടാക്കീസിന്റെ മാനേജ്‌മെന്റിനെതിരെയും കുതിരയുടെ ഉടമയ്‌ക്കെതിരെയുമാണ് കേസ്.

കുതിരയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ല. പരാതി പ്രകാരം, ഫിലിം സെറ്റില്‍ നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ മൃഗങ്ങള്‍ ക്ഷീണിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്തെന്നുമാണ് പരാതിയില്‍ ഉള്ളത്. ഇതാണ് കുതിരയുടെ മരണത്തിന് കാരണമെന്നും പരാതിയില്‍ പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.