above post ad local

കൊവിഡ് വ്യപനം അതിരൂക്ഷം; കിടക്കകളില്ല, മഹാരാഷ്ട്രയിലെ ആശുപത്രിയിൽ രോഗികൾക്ക് ഓക്സിജൻ നൽകുന്നത് വീൽചെയറിൽ ഇരുത്തി

0

മുംബൈ: കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ചില ആശുപത്രികളിൽ രോഗികൾക്ക് വേണ്ട കിടക്കകൾ നൽകാൻ പോലും സാധിക്കുന്നില്ല. മഹാരാഷ്ട്രയിലെ ഒസ്മനാബാദ് ജില്ലാ ആശുപത്രിയിലെ കൊവിഡ് രോ​ഗികളിൽ പലർക്കും ഓക്സിജൻ നൽകുന്നത് വീൽച്ചെയറുകളിൽ ഇരുത്തിയാണ്. രോ​ഗികളുടെ എണ്ണത്തിനനുസരിച്ച് കിടക്കകൾ ഇല്ലാത്തതാണ് ഇത്തരമൊരു സാഹചര്യത്തിന് ​കാരണം.

ആശുപത്രികളിൽ ഉൾക്കൊള്ളാവുന്നതിനുമപ്പുറം രോ​ഗികളാണ് കൊവിഡ് ബാധിച്ച് ചികിത്സയ്ക്ക് എത്തുന്നത്. വീൽച്ചെയറിലിരിക്കുന്ന രോ​ഗികൾക്ക് തങ്ങളുടെ കഴിവിന്റെ പരമാവധി ചികിത്സ ഉറപ്പാക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരുടേതടക്കമുള്ള മൊബൈൽ വീഡിയോ കൂട്ടിരിപ്പുകാരിലൊരാൾ പകർത്തിയത് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ 681 പുതിയ കൊവിഡ് കേസുകളും ഏഴ് മരണങ്ങളുമാണ് നടന്നത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.