above post ad local

ഒളിമ്പിക്സ് താരങ്ങളുമായി പ്രധാന മന്ത്രി കൂടിക്കാഴ്ച നടത്തി: മറ്റെന്തിനേക്കാളും സ്പോർട്സിനെയും താരങ്ങളെയും ബഹുമാനിക്കണം

ദില്ലി: ടോക്യോ ഒളിംമ്പിക്‌സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. താരങ്ങളോട് കുശലം പറഞ്ഞും ഉപദേശങ്ങള്‍ നല്‍കിയുമായിരുന്നു കൂടിക്കാഴ്ച അവസാനിച്ചത്.

മറ്റെന്തിനെക്കാളും സ്‌പോര്‍ട്‌സിനെയും സ്‌പോര്‍ട്‌സ് താരങ്ങളെയും സ്‌നേഹിക്കണമെന്നും താരങ്ങളെയും അവരുടെ നേട്ടങ്ങളെയും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്‌പോര്‍ട്‌സ് ഒരു രാജ്യത്തെ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് മനസ്സിലാക്കണം. 2016ല്‍ തന്നെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്‌കരിച്ചു. അതിന്റെ ഫലമാണ് എല്ലാവരിലും കണ്ടത്. ഉന്നത കായിക താരങ്ങള്‍ കടന്നുപോകുന്ന മനശാസ്ത്രപരമായ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണം. മെഡല്‍ ഇല്ലെങ്കിലും അവര്‍ മികച്ചവരാണെന്ന് ബോധ്യപ്പെടുത്തണം. പലരും ഇത് മനസ്സിലാക്കുന്നില്ല. ഒരു താരം വിജയിക്കുമ്പോള്‍ മാത്രമേ എല്ലാവരും പുകഴ്ത്തൂ. അവര്‍ വിജയിക്കാന്‍ നടത്തുന്ന കഠിനാധ്വാനത്തെ ആരും വിലമതിക്കുന്നില്ല. അവരുടെ കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.