above post ad local

സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണം,കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലാവരുത്_ മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബഞ്ച്

ചെന്നൈ: സിബിഐയെ കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ച് മോചനത്തിനുള്ള നിർദ്ദേശങ്ങൾ എന്ന നിലയിൽ ഉത്തരവിറക്കി മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബഞ്ച്. ഇലക്ഷൻ കമ്മീഷൻ, സിഎജി എന്നിവയെപ്പോലെ സിബിഐയെ കൂടുതൽ സ്വതന്ത്രമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

സിബിഐക്ക് പ്രവർത്തന സ്വാതന്ത്ര്യം വേണം. അതിന്‍റെ ഭരണനിർവഹണം കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിലാകരുത്. സിബിഐക്ക് സ്റ്റാറ്റ്യൂട്ടറി പദവിയും കൂടുതൽ അധികാരങ്ങളും നൽകാനുള്ള നിയമം എത്രയും വേഗത്തിൽ കൊണ്ടുവരണമെന്നും കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടു. സിബിഐക്ക് പ്രത്യേക ബജറ്റ് വിഹിതം ഉണ്ടാകണമെന്നും സൈബർ,ഫോറൻസിക് വിദഗ്ധരേയും സാമ്പത്തിക ഓഡിറ്റർമാരേയും സിബിഐയിൽ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.