above post ad local

എംബസി അടച്ച് ഉദ്യോഗസ്ഥരെ ഇന്ത്യ തിരികെ കൊണ്ടുവരുന്നു: ഇ-വിസ ഏർപ്പെടുത്തി

ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം ഒഴിപ്പിക്കാൻ തുടങ്ങി ഇന്ത്യ. ഇതിന്‍റെ ആദ്യപടിയായി കാബൂൾ എംബസി അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അൽപസമയം മുമ്പാണ് കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 120 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് 10 പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയർന്നത്. ഈ വിമാനത്തിൽ എംബസിയിലെ നിർണായക രേഖകൾ അടങ്ങിയ ഫയലുകളും ഉണ്ട്. കാബൂളിലെ എല്ലാ എംബസി ഉദ്യോഗസ്ഥരെയും ഈ വിമാനത്തിൽ മടക്കിക്കൊണ്ടുവരുന്നുണ്ടെന്നും, ഇനിയാരും കാബൂളിൽ ബാക്കിയില്ലെന്നും ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, അഫ്ഗാനിൽ നിന്ന്, അഫ്ഗാൻ പൗരൻമാർ അടക്കം അടിയന്തരമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഇലക്ട്രോണിക് വിസ സംവിധാനം കേന്ദ്രവിദേശകാര്യമന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

ഗുജറാത്തിലെ ജാം നഗറിൽ നിന്നാണ് വ്യോമസേനാ വിമാനം കാബൂളിലേക്ക് പോയത്. 130 പേരെയും വഹിച്ചുള്ള വിമാനം അൽപസമയത്തിനകം ദില്ലിക്ക് 39 കി. മീ അകലെയുള്ള ഹിൻഡൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. ആദ്യം ജാം നഗറിലെത്തി ആളുകളെ ഇറക്കിയ ശേഷമാകും ഹിൻഡൻ വിമാനത്താവളത്തിൽ എത്തുക.

ഞായറാഴ്ച രാത്രിയോടെ കാബൂളിലെത്തിയ മറ്റൊരു വ്യോമസേനാ വിമാനം ഇന്നലെ രാത്രിയോടെ ദില്ലിയിലെത്തിയിരുന്നു. ഇറാൻ വ്യോമപാതയിലൂടെയാണ് വ്യോമസേനാ വിമാനം ഇന്ത്യയിലെത്തിയത്.

അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിച്ച് വരികയാണെന്നും, കാബൂൾ വിമാനത്താവളത്തിലെ യാത്രാവിമാനങ്ങൾ റദ്ദാക്കിയത് ഉദ്യോഗസ്ഥരെ അടക്കം തിരികെ കൊണ്ടുവരുന്നതിന് തടസ്സമായെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി വിശദീകരിക്കുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.