above post ad local

ന്യൂനപക്ഷങ്ങളെ പാർട്ടിയുമായി അടുപ്പിക്കാനൊരുങ്ങി സിപിഎം

ന്യൂഡൽഹി:കേരളത്തിൽ തുടർഭരണം നേടിയ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങളെ കൂടുതലായി പാർട്ടിയുമായി അടുപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സി.പി.എം. തയ്യാറെടുക്കുന്നു. ഇതിനായി പ്രത്യേക ശ്രദ്ധ വേണമെന്ന് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പാർട്ടി കേന്ദ്രകമ്മിറ്റി കേരള ഘടകത്തോട് ആവശ്യപ്പെട്ടു.

മുസ്ലിം മേഖലകളിലെ ഇടത്തരക്കാർ ഉൾപ്പെടെയുള്ള പുതിയ വിഭാഗങ്ങൾ പാർട്ടിയുമായി അടുക്കുന്നുണ്ട്. അവരിൽനിന്ന് മികച്ച കേഡർമാരെ തിരഞ്ഞെടുത്ത് ആ പ്രദേശങ്ങളിൽ പാർട്ടി വളർത്തണം. ക്രിസ്ത്യൻ സമുദായത്തിൽനിന്ന് കൂടുതൽ ആളുകളെ പാർട്ടിയിലെടുക്കാനും ശ്രദ്ധിക്കണം.- റിപ്പോർട്ടിൽ നിർദേശിച്ചു.

യു.ഡി.എഫിനും ബി.ജെ.പി.ക്കും പിന്നിൽ അണിനിരന്ന സാധാരണ ജനങ്ങളെ സി.പി.എമ്മിലേക്ക് ആകർഷിക്കാൻ ശ്രമങ്ങളുണ്ടാവണം. ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയ ഒമ്പത് മണ്ഡലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. പലയിടത്തും ബി.ജെ.പി. വോട്ടുകൾ യു.ഡി.എഫിലേക്ക് പോയി. പാവപ്പെട്ട ജനങ്ങൾ ബി.ജെ.പി.യിൽ നിന്നകന്നു തുടങ്ങിയിട്ടുണ്ട്. അവർ യു.ഡി.എഫിലേക്ക് പോവാതിരിക്കാൻ ശ്രമങ്ങളുണ്ടാവണം. ഇത്തവണ വോട്ട് കുറഞ്ഞതിനാൽ ബി.ജെ.പി. ദുർബലമായെന്ന് കരുതാൻ പാടില്ലെന്ന് ഓർമിപ്പിച്ച കേന്ദ്രനേതൃത്വം ഹിന്ദുത്വശക്തികളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര രൂപങ്ങളെക്കുറിച്ച് പാർട്ടിയംഗങ്ങൾക്കിടയിൽ ബോധവത്കരണം ഊർജിതമാക്കണമെന്നും ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.