above post ad local

സെക്രട്ടേറിയറ്റില്‍ മദ്യക്കുപ്പികള്‍; മന്ത്രിമാരെ അടക്കം ‘ഊതി’ക്കണം, സുരക്ഷാ വീഴ്ച സംബന്ധിച്ച് ആശങ്കയുയർത്തുന്ന സംഭവം

മുംബൈ: മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടേറിയറ്റിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെത്തിയ സംഭവത്തെ തുടർന്ന് വിവാദം. ദക്ഷിണ മുംബൈയിലെ സംസ്ഥാന കാര്യാലയമായ ‘മഹാരാഷ്ട്ര മന്ത്രാലയ’യിലാണ് കഴിഞ്ഞ ദിവസം നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയത്. ഇതിനെ തുടർന്ന് ഭരണകക്ഷിയായ ശിവസേനയ്ക്കെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി.

മുഖ്യമന്ത്രി, മറ്റു മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ അടക്കമുള്ളവരുടെ ഓഫീസ് സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഓഫീസ് സമുച്ചയമാണ് മഹാരാഷ്ട്ര മന്ത്രാലയ. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കാന്റീനിലേക്കുള്ള പടികൾക്കു കീഴിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്. സുപ്രധാന ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടത്തിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് ആശങ്കയുയർത്തുന്നതാണ് സംഭവമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.

സംഭവത്തിൽ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് നിതേഷ് റാണേ രംഗത്തെത്തി. മന്ത്രാലയയിൽ മദ്യക്കുപ്പികൾ കണ്ടെത്തിയത് തന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. നിശാജീവിതത്തിന്റെ മന്ത്രിമാരാണ് അവിടെയുള്ളത്. അവിടത്തെ പാർട്ടികളിൽ മദ്യവും അതിലേറെയും ഉണ്ടാകും. മന്ത്രാലയയിൽ പ്രവേശിക്കുന്നതിനു മുൻപ് കോവിഡ് പരിശോധന നടത്തുന്നതുപോലെ മദ്യപരിശോധനയും നടത്തണമെന്ന് അദ്ദേഹം ട്വീറ്റിൽ ആവശ്യപ്പെട്ടു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.