above post ad local

ആധാർ ഉപയോഗിച്ച് പുതിയ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ, യു.ഐ.ഡി.എ.ഐ യോട് അനുവാദം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ആധാർ വിവരങ്ങൾ ഉപയോഗിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കണമെന്ന യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യോട് കേന്ദ്ര സർക്കാർ.

വോട്ടർ ഐഡിയിലെ വിലാസം മാറ്റുന്നതടക്കമുള്ള ചില സേവനങ്ങൾ വേഗത്തിലാക്കുന്നതിന് ആധാർ ഉപയോഗിക്കുന്നത് നല്ലതാകുമെന്നും കേന്ദ്ര നിയമമന്ത്രാലയം നിർദേശിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി താൽപര്യ പ്രകാരമാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു ആവശ്യം യുഐഡിഎഐയുടെ മുന്നിൽ വെച്ചിട്ടുള്ളത്.

നിർദേശം യുഐഡിഎഐ അംഗീകരിച്ചാൽ പുതിയ വോട്ടർമാർക്ക് ആധാർ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേരു ചേർക്കാം.

വോട്ടർ ഐഡി ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് ഇരട്ട വോട്ടുകൾ തടയുന്നതിനും കള്ളവോട്ടുകൾ ഇല്ലാതാക്കുന്നതിനും സഹായകരമാകുമെന്ന് 2019-ഓഗസ്റ്റിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനയച്ച കത്തിൽ അറിയിച്ചിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.