above post ad local

ഹരിത ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി, പാറ നൽകാൻ പ്രയാസ്സമെന്ന് ക്വാറി ഉടമകൾ

ന്യൂഡൽഹി: പരിസ്ഥിതി ലോല പ്രദേശങ്ങളിൽനിന്നും ജനവാസ കേന്ദ്രങ്ങളിൽനിന്നും 200 മീറ്റർ മാറി മാത്രമേ പാറ പൊട്ടിക്കാൻ പാടുള്ളൂവെന്ന ഹരിത ട്രിബ്യൂണൽ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പടുവിക്കാൻ വിസമ്മതിച്ചത്. ഹരിത ട്രിബ്യൂണൽ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ക്വാറി ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്.

ഹരിത ട്രിബ്യുണൽ ഉത്തരവ് കാരണം ക്വാറികളുടെ ലീസ് കരാറുകൾ പുതുക്കാൻ കഴിയുന്നില്ലെന്ന് കേരളത്തിലെ ക്വാറി ഉടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ സുപ്രീം കോടതിയെ അറിയിച്ചു. മൂന്നു പതിറ്റാണ്ടിലേറെ കാലമായി ക്വാറി വ്യവസായത്തിൽ ഉള്ളവർക്കു പോലും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ് പ്രതിസന്ധി സൃഷ്ടിക്കുന്നെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

കൊച്ചി മെട്രാ ഉൾപ്പടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് പാറ നൽകുന്നതിന് പ്രയാസം അനുഭവിക്കുന്നതായും ക്വാറി ഉടമകൾ കോടതിയെ അറിയിച്ചു. എന്നാൽ ഹരിത ട്രിബ്യൂണൽ ഉത്തരവിന് എതിരായ ഹർജികൾ ഓഗസ്റ്റ് 25-ന് പരിഗണിക്കാമെന്നും അതുവരെ ഒന്നും സംഭവിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ദേശീയ ഹരിത ട്രിബ്യുണൽ സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്തുള്ള ഹർജികളിൽ വിശദമായി വാദം കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Comments are closed.