above post ad local

ഇടതു പാർട്ടികൾക്കെതിരെ തുറന്നടിച്ച് ഗോഖലെ: ഇന്ത്യ – അമേരിക്ക ആണവക്കരാർ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപണം

ന്യൂഡൽഹി: ഇടതുപാർട്ടികൾക്കെതിരേ ഗുരുതര ആരോപണവുമായി മുൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ. ചൈന ഇടതുപാർട്ടികളെ ഉപയോഗിച്ച് ഇന്ത്യ അമേരിക്ക ആണവക്കരാർ അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണമാണ് വിജയ് ഗോഖലെ ഉന്നയിച്ചത്. സിപിഎമ്മിനും സിപിഐയ്ക്കുമെതിരേയാണ് ആരോപണം.

മുൻ വിദേശകാര്യ സെക്രട്ടറിയും ചൈനയിലെ ഇന്ത്യൻ അംബാസിഡറുമായ വിജയ്ഗോഖലെയുടെ പുതിയ പുസ്തകമായ “ലോങ് ഗെയിം, ഹൗ ദി ചൈനീസ് നെഗോഷിയേറ്റ് വിത്ത് ഇന്ത്യ” എന്ന പുസ്തകത്തിലാണ് ഇത് വെളിപ്പെടുത്തിയത്.

39 വർഷത്തെ നയതന്ത്ര സർവ്വീസുള്ള ഗോഖലയെക്ക് ചൈനീസ് ഭാഷയായ മൻഡാരിനിൽ നല്ല പ്രാവീണ്യവും ഉണ്ട്. ഇദ്ദേഹം 20 വർഷത്തിലധികം ചൈനയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ചൈനയുമായും ബന്ധപ്പെട്ട ആറ് വിഷയങ്ങളെ മുൻ നിർത്തി പുതിയ പുസ്തകം പുറത്തിറക്കിയത്. 2007 -2008ലെ യുപിഎ ഭരണകാലത്തെ ചില സംഭവവികാസങ്ങൾ മുൻ നിർത്തിയാണ് ഇടതുപാർട്ടികളെ പ്രതിക്കൂട്ടിൽ നിർത്തിയിരിക്കുന്നത്.

ഇന്ത്യ-അമേരിക്ക ആണവകരാറിൽ ചൈനയ്ക്ക് ആശങ്കയുണ്ടായിരുന്നു. യുപിഎ ഭരണകാലത്ത് ചൈന ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യക്ഷമായ ഇടപെട്ടതിന് തെളിവായാണ് ആണവകരാർ വിഷയത്തെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.