above post ad local

അസം-മിസോറാം സംഘർഷം: ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി, ക്വറൻ്റീൻ കഴിഞ്ഞ് വിളിക്കാമെന്ന് സോറംതംഗ

ഗുവാഹാത്തി: അസം-മിസോറം അതിർത്തി സംഘർഷത്തിൽ പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ. പക്ഷേ, തന്റെ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അസം-മിസോറാം അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം അംഗീകരിക്കാനാകില്ലെന്നും ഹിമന്ത ബിശ്വശർമ പറഞ്ഞു.

” എനിക്കെതിരെ ഒരു എഫ്ഐആർ ഫയൽ ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കാൻ സാധിക്കുമെങ്കിൽ ഞാനതിൽ സന്തുഷ്ടനാണ്. ഏത് പോലീസ് സ്റ്റേഷനിലും ഹാജരാകാൻ തയ്യാറുമാണ്. പക്ഷേ, ഞങ്ങളുടെ ഉദ്യോഗസ്ഥർക്ക് എതിരായ അന്വേഷണം അനുവദിക്കില്ല.”- ഹിമന്ത ബിശ്വശർമ പറഞ്ഞു. ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം വിളിക്കാമെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ ഉറപ്പ് നൽകിയതായും അതിർത്തി തർക്കങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാനാകൂയെന്നും അദ്ദേഹം പറഞ്ഞു.

അതിർത്തി സംഘർഷത്തിൽ അസം മുഖ്യമന്ത്രിക്കെതിരേ കേസെടുത്ത നടപടി പുനഃപരിശേധിക്കുമെന്ന് മിസോറാം ചീഫ് സെക്രട്ടറി ലാൽനുൻമാവിയ ചുവാങ്കോ വ്യക്തമാക്കിയിരുന്നു. ഹിമന്ത ബിശ്വശർമക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത നടപടി താനും മിസോറം മുഖ്യമന്ത്രി സോറംതംഗയും അറിഞ്ഞിരുന്നില്ലെന്നും ചീഫ് സെക്രട്ടറി പറഞ്ഞിരുന്നു.

അസം മുഖ്യമന്ത്രിക്കെതിരേ കേസെടുത്ത പോലീസ് നടപടി പുനഃപരിശോധിക്കണമെന്ന് മീസോറാം മുഖ്യമന്ത്രി സോറംതംഗയും നിർദേശിച്ചിരുന്നു. കേസെടുത്ത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുമെന്നും നിയമപരമായ അടിത്തറയില്ലെങ്കിൽ അസം മുഖ്യമന്ത്രിയുടെ പേര് എഫ്ഐആറിൽ നിന്ന് ഒഴിവാക്കുമെന്നും ലാൽനുൻമാവിയ പറഞ്ഞിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.