above post ad local

അടിസ്ഥാന വർഗ്ഗത്തിൻ്റെ വോട്ടുറപ്പിച്ച് പി.കെ.ജയലക്ഷ്മി

മാനന്തവാടി – നിശബ്ദ പ്രചരണ ദിനമായ തിങ്കളാഴ്ച മാനന്തവാടി നിയോജക മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പി.കെ.ജയലക്ഷ്മി അവസാനവോട്ടും ഉറപ്പിക്കുന്ന തിരക്കിലായിരുന്നു.

അടിസ്ഥന വിഭാഗത്തിനിടയിലായിരുന്നു കുടുതൽ ദിവസങ്ങളിലും പ്രചരണം .തൊഴിലാളികൾ ‘, പട്ടികവർഗ്ഗ വിഭാഗക്കാർ ,സ്ത്രീകൾ തുടങ്ങി വിവിധ തരത്തിലുള്ളവരെ കാണുന്നതിനാണ് കൂടുതൽ ശ്രദ്ധ നൽകിയത്.

യു.ഡി.എഫ്.സ്ഥാനാർത്ഥി പി.കെ.ജയലക്ഷ്മി കോളനികൾ കേന്ദ്രീകരിച്ചാണ് തിങ്കളാഴ്ച വോട്ട് തേടിയത്.രാവിലെ തലപ്പുഴ എസ്റ്റേറ്റ് പാടിയിലെത്തി തൊഴിലാളികളെ കണ്ടു തുടർന്ന് പയ്യമ്പള്ളി, ഒണ്ടയങ്ങാടി, എടപ്പടി , വെള്ളമുണ്ടയിലെ ബ്രഡ് കമ്പനി,കെല്ലൂർ, കാട്ടിമൂല, മൈലാടി, നാലാംമൈൽ എന്നിവിടങ്ങളിൽ സന്ദർശിച്ചു. ദ്വാരക പാസ്റ്ററൽ സെൻ്ററിൽ ദിവംഗതനായ ഫാ.ജോസഫ് തുരുത്തേലിന് ആദരാഞ്ജലികൾ അർപ്പിച്ചു.കല്യാണ വീടുകളിലും എത്തി വോട്ടു തേടി. ബൂത്ത് പ്രവർത്തകരെ കണ്ട് തിരഞ്ഞെടുപ്പ് അവലോകനം നടത്താനും സമയം കണ്ടെത്തി.

അഞ്ച് വർഷത്തെ വികസന മുരടിപ്പിന് ജനം മറുപടി നൽകുമെന്നും
എല്ലാ സ്ഥലങ്ങളിലും വലിയ സ്വീകരണമാണ് ലഭിച്ചതെന്നും വിജയപ്രതീക്ഷയിലാണെന്നും ജയലക്ഷ്മി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.