above post ad local

വയനാട് സബ് കളക്ടര്‍ വെളളമുണ്ട ഗ്രാമപഞ്ചായത്തിലെ കോളനികൾ സന്ദര്‍ശിച്ചു

0

വെളളമുണ്ട ഗ്രാമപഞ്ചായത്തിലെ വാളാരംകുന്ന്, കൊയറ്റ്പാറ,മംഗലശ്ശേരി കോളനികളിലെ പട്ടിക വര്‍ഗ്ഗക്കാര്‍ക്കുളള പുനരധിവാസ പദ്ധതി ത്വരിതപ്പെടുത്തുതുമായി ബന്ധപ്പെട്ട് സബ് കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുളള സംഘം കോളനികള്‍ സന്ദര്‍ശിച്ചു.മണ്ണിടിച്ചിലിനും ഉരുള്‍പ്പൊട്ടലിനും സാധ്യതയുളളതിനാല്‍ കോളനികളിലെ ചില ഭാഗങ്ങള്‍ വാസയോഗ്യമല്ലെന്ന് 2019 ല്‍ ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവിടെ താമസിക്കുന്ന 82 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക്് മാറ്റി പാര്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സബ്കളക്ടറും സംഘവും കേളനികളിലെത്തിയത്. കോളനികളിലെ 82 കുടുംബങ്ങളുമായി നേരിട്ട് സംസാരിച്ച സബ്കളക്ടര്‍ കോളനിവാസികളുടെ പരാതികള്‍ കേട്ടു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഊരു നിവാസികളും പങ്കെടുത്ത ഊരുകൂട്ടത്തില്‍ പുനരധിവാസം സംബന്ധിച്ച പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ച്് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് സബ് കളക്ടര്‍ ഉറപ്പ് നല്‍കി. പുനരധിവാസത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് സംഘം കോളനികളിലെ മറ്റ് വീടുകളും അനുബന്ധ സ്ഥലങ്ങളും സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാമകൃഷ്ണന്‍, തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, ടി.ഡി.ഒ ജി. പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി ബാബു, ടി.ഇ.ഒ അനില്‍കുമാര്‍, വില്ലേജ് ഓഫീസര്‍ അബ്ദുള്‍ റഷീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.