above post ad local

ബിന്ദു തിരക്കിലാണ്, പ്രിയപ്പെട്ടവർക്ക് സ്നേഹവും കരുതലും നൽകാൻ

0

വെള്ളമുണ്ട: ഈ കോവിഡ് മഹാമാരി ക്കിടയിലും ബിന്ദു തിരക്കിലാണ്. സ്നേഹവും കരുതലും തന്നെ വിശ്വസിച്ചിരിക്കുന്നവർ ക്ക് പകർന്ന് നൽകാൻ. മൂന്ന് വർഷത്തോളമായി വയനാട്ടിലെ വെള്ളമുണ്ട പഞ്ചായത്തിന് കീഴിലുള്ള സബ്സെൻ്ററിൽ ആശാവർക്കറായി ജോലി ചെയ്യുകയാണ് ബിന്ദു. പണിയ,നായ്ക്കർ വിഭാഗങ്ങളിൽപെടുന്ന 27 ആദിവാസി വീടുകൾ കേന്ദ്രീകരിച്ചാണ് ബിന്ദുവിന്റെ പ്രവർത്തനം. പണിയ വിഭാഗത്തിൽ നിന്നുള്ള ആശാവർക്കർ ആണ് ഇവർ. വെള്ളമുണ്ട ആറാംചോട് ആദിവാസി കോളനിയിലാണ് ബിന്ദു താമസിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെ നാമിന്ന് നേരിടുമ്പോൾ ബിന്ദുവിന് പറയാനുള്ളത് കോവിഡിൻ്റെ തുടക്കത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചാണ്.

 

കോവിഡിനെക്കുറിച്ചുളള അവബോധം കോളനിവാസികളിലേക്കെത്തിക്കാൻ ഏറെ പ്രയാസപ്പെട്ടുവെന്ന് ഇവർ പറയുന്നു. വാക്സീൻ എടുക്കുന്നതിനു വേണ്ടി പോയാൽ, പിന്നീട് പനി വരുമ്പോൾ കോവിഡ് ടെസ്റ്റ് ചെയ്യാനല്ലേ എന്ന നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ പതറിപ്പോയിട്ടുണ്ട്. പലരും ഓടിയൊളിക്കും, അവിടെ നിന്നും കൃത്യമായി കാര്യങ്ങൾ പറഞ്ഞു കൊടുത്താണ് വാക്സീൻ കേന്ദങ്ങളിലേക്കെത്തിക്കുന്നത്. ശാരീരികമായി ബുദ്ധിമുട്ടു നേരിടുന്നവർക്ക് പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. ആശാവർക്കറായി ജോലിയിൽ പ്രവേശിച്ച ആദ്യനാളുകളിൽ കോളനിവാസികളുമായി ബന്ധം പുലർത്താൻ ഏറെ പ്രയാസപ്പെട്ടിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ അവരുടെ വീടുകൾ സന്ദർശിക്കുകയും ആവശ്യങ്ങൾ നിറവേറ്റി നൽകുകയും ചെയ്തിരുന്നു.

 

അമ്മയെയും കുഞ്ഞുങ്ങളെയുമാണ് പ്രത്യേകം ശ്രദ്ധിച്ചിരുന്നത്. ‘ ഒരു ദിവസം ഒരു അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽ കൊണ്ട് പോവാനിടയായി. കുഞ്ഞിന് തൂക്കം കുറവാണ്. വളരെ കുറച്ച് പണം മാത്രമേ എന്റെ കെെവശമുണ്ടായിരുന്നുള്ളൂ, എങ്കിലും ഞാനവർക്ക് ആഹാരവും മരുന്നും വാങ്ങി നൽകി, വെെകുന്നേരം വീട്ടിലെത്തും ഞാൻ ഒന്നും കഴിച്ചിരുന്നില്ല’, ബിന്ദു പറയുന്നു. ഇതുപോലെ കെെക്കരുത്തായി കൊണ്ട് നടക്കാൻ ഒരുപാട് അനുഭവങ്ങളുണ്ട് ഇവർക്ക്.

 

സ്നേഹവും കരുതലും മറ്റുള്ളവർക്ക് പകർന്ന് നൽകുമ്പോഴാണ് അത് നമുക്ക് തിരിച്ചു കിട്ടുന്നത്. അതിനുകാരണം ഈ കോളനിവാസികളാണ്. കോവിഡ് തരംഗത്തെ വളരെ കരുതലോടെ നേരിടണമെന്ന് അവർക്കറിയാം.അത്കൊണ്ടാണ് ഈ കോവിഡ് കാലത്തു പുറത്തിറങ്ങി നടക്കേണ്ട എന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളാമെന്നും അവർ ബിന്ദുവിനോട് പറഞ്ഞത്. കോളനിവാസികളുടെ എല്ലാ ആവശ്യങ്ങളെല്ലാം നൽകുന്നുണ്ടെങ്കിലും ബിന്ദുവിനും ചിലത് പറയാനുണ്ട്.

 

പല വീടുകൾക്കും ശൗചാലയമില്ല എന്നതാണ്. നിരവധി അപേക്ഷകൾ സമർപ്പിച്ചിട്ടും അധികാരികൾ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. ഈ കോവിഡ് മഹാമാരി ക്കിടയിലും കോളനിവാസികളുടെ അവകാശങ്ങൾ അവരിലേക്കെത്തിക്കാൻ ബിന്ദു കൂടെയുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.