above post ad local

വയനാട്ടിലെ ഇരട്ടക്കൊല: പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികള്‍? വീടിന്റെ രണ്ടാംനിലയില്‍ നിലയുറപ്പിച്ചു

0

പനമരം: നെല്ലിയമ്പം ഇരട്ടക്കൊലപാതകത്തിൽ അക്രമികൾ വീടിന്റെ രണ്ടാംനിലയിൽ നിലയുറപ്പിച്ചെന്ന നിഗമനത്തിൽത്തന്നെ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. മുകളിൽനിന്ന് ഇറങ്ങിവന്ന അക്രമികൾ താഴത്തെ നിലയിലായിരുന്ന കേശവനെയും പത്മാവതിയേയും ആക്രമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. വെട്ടേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മുകളിലെ നിലയിൽനിന്നാണ് അക്രമികൾ ഇറങ്ങിവന്നതെന്ന് പത്മാവതി പറഞ്ഞിരുന്നു. എന്നാൽ ആക്രമണത്തിന് പിന്നിലുള്ള കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു നെല്ലിയമ്പത്തെ നടുക്കിയ കൊലപാതകം. അക്രമികളുടെ വെട്ടേറ്റാണ് കാവടം പത്മാലയത്തിൽ കേശവനും (75) ഭാര്യ പത്മാവതിയും (68) മരിച്ചത്.

മോഷണശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്ന സംശയം പോലീസ് തള്ളിയിട്ടില്ലെങ്കിലും വീട്ടിൽനിന്ന് എന്തെങ്കിലും മോഷണം പോയതായി സ്ഥിരീകരിച്ചിട്ടില്ല. കഴുത്തിനുവെട്ടേറ്റ പത്മാവതിയുടെ മാല നഷ്ടപ്പെട്ടിട്ടുമില്ല. ഇതുകൊണ്ട് അക്രമികളുടെ ലക്ഷ്യം മോഷണമല്ലെന്ന് ഉറപ്പിക്കാനാവില്ലെന്നാണ് പോലീസ് പറയുന്നത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.