above post ad local

വയനാടിനെ ഞെട്ടിച്ച ഇരട്ടക്കൊല; മൃതദേഹങ്ങൾ സംസ്കരിച്ചു

0

പനമരം: പനമരം താഴെ നെല്ലിയമ്പം കാവടത്ത് അക്രമികള്‍ കൊലപ്പെടുത്തിയ വയോധിക ദമ്പതികളുടെ മൃതദേഹം സംസ്‌ക്കരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം 4.30 ഓടെയാണ് മൃതദേഹങ്ങള്‍ കാവടത്തെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. അഞ്ചുകുന്ന് യു.പി സ്‌കൂളിലെ മുന്‍ കായികാധ്യാപകന്‍ പത്മാലയത്തില്‍ കേശവന്‍ (75), ഭാര്യ പത്മാവതി (65) എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു ഇവര്‍ക്കു നേരെ മുഖംമൂടി അണിഞ്ഞെത്തിയ അജ്ഞാത സംഘത്തിന്റെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിലെ കൊലയാളികളെ പിടികൂടാന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിവരികയാണ്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.