above post ad local

കോളനികൾ സന്ദർശിച്ച് വോട്ടുകൾ ഉറപ്പാക്കി പി കെ ജയലക്ഷ്മി

0

മാനന്തവാടി:മാനന്തവാടി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി പി കെ ജയലക്ഷ്മി എടവക,

പനമരം ,വെള്ളമുണ്ട, തൊണ്ടർനാട്,പഞ്ചായത്തുകളിലെ വിവിധ കോളനികൾ സന്ദർശിച്ചു.
വെള്ളച്ചിമൂല കൊല്ലിയിൽ, നടുവിൽ വീട്, ദ്വാരക പുലിക്കാട്, പള്ളിക്കുന്ന് പെരേറ്റ,ചെറുകര അരീക്കര,കെല്ലൂർ 5-ാം മൈൽ , കുഞ്ഞോം കോളനികളിൽ വോട്ടുകൾ ഉറപ്പാക്കിയാണ് മടങ്ങിയത് .

തരുവണ പുലിക്കാട് ,
തൊണ്ടർനാട് പൂരിഞ്ഞി കുടുംബ സംഗമങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.
നടുവിൽ വീട് കോളനിയിൽ 2014-15 സാമ്പത്തിക വർഷം പി കെ ജയലക്ഷ്മി മന്ത്രിയായിരുന്ന സമയത്ത് പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ ഹാംലെറ്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നരക്കോടി രൂപ ചിലവഴിച്ച് വിവിധ വികസന പദ്ധതികൾ നടപ്പിലാക്കിയതിന് കോളനിവാസികൾ നന്ദി അർപ്പിച്ചു. സന്ദർശനം നടത്തിയ കോളനികളിൽ എല്ലാം ജയലക്ഷ്മിക്ക് ഊഷ്മള സ്വീകരണമാണ് ലഭിക്കുന്നത് .

ദുഖവെള്ളി പ്രമാണിച്ച് ക്രൈസ്തവ വിശ്വാസികളെ കണ്ട് സംസാരിച്ചു. വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ പുലിക്കാട്
കുടുംബ സംഗമവും കണ്ടത്തുവയൽ കിണറ്റിങ്കൽ കോർണർ യോഗത്തിലും അഭിവാദ്യം ചെയ്ത് സംസാരിച്ചു.

കുടിവെള്ള പ്രശ്നമാണ് എല്ലാ കോളനിയിലും പ്രധാന പരാതിയായി കോളനിക്കാർ ഉന്നയിച്ചത്. വീട്, റോഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നീ കാര്യത്തിൽ കഴിഞ്ഞ അഞ്ച് വർഷക്കാലം ഇടത് സർക്കാർ കടുത്ത അവഗണനയാണ് കാട്ടിയതെന്ന് കോളനിവാസികൾ പരാതിപ്പെട്ടു. നീർവാരം കോളനിയിലെത്തിയപ്പോൾ കനകാമ്പരത്തിൻ്റെ പൂമാല ജയലക്ഷ്മിയുടെ കഴുത്തിലണിയിച്ചാണ് സ്വീകരിച്ചത്. തുടർന്ന് കേളോംകടവിലേക്ക് പോയപ്പോൾ പ്രദേശവാസിയായ റോസ പൂച്ചെണ്ടുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ക്ഷീണം മാറ്റാൻ പൂവൻ പഴവുമായി കാത്ത് നിന്ന മിനി സ്ഥാനാർത്ഥിക്ക് പഴം നൽകി സ്വീകരിച്ചു. തരുവണ പുലിക്കാട് നടന്ന കുടുംബ സംഗമത്തിൽ നൂറോളം പേർ പങ്കെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.