above post ad local

ആദിവാസി കോളനിയില്‍ മദ്യവില്‍പ്പന: യുവാവിന്റെ പേരില്‍ കേസെടുത്തു

0

തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ കോളനികളിൽ രാത്രി സമയങ്ങളിൽ കർണ്ണാടക മദ്യം എത്തിച്ചു നൽകുന്നുവെന്ന പരാതികളെ തുടർന്ന് മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ രഹസ്യനീക്കത്തിൽ 4 ലിറ്ററോളം കർണ്ണാടക മദ്യം പിടികൂടി.അരമംഗലം കോളനിക്ക് സമീപം കുട്ടി രാജൻ എന്നു വിളിക്കുന്ന എ.റ്റി രാജേഷ് എന്നയാൾ മദ്യവിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിൽ മദ്യം ആവശ്യക്കാരനെന്ന വ്യാജേനെ വിൽപ്പനക്കാരനെ സമീപിച്ച് വിൽപ്പന നടത്തുന്നതിനിടെ എസുകാരെ തിരിച്ചറിഞ്ഞ രാജേഷ് എസുകാരനെ തള്ളിയിട്ട് ഓടി രക്ഷപ്പെട്ടു. ഇയാൾക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.പ്രതിയിൽ നിന്നും 180 മില്ലിയുടെ 20 ടെട്രാ പാക്കറ്റുകളിലെ 3.600 മില്ലി മദ്യം കണ്ടെടുത്തതിൻ പ്രകാരമാണ് അബ്കാരി കേസെടുത്തത്.എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ലത്തീഫ് കെ പി, സുരേഷ് വെങ്ങാലി കുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജേഷ് കുമാർ, ഹാഷിം, ഷിന്റോസെബാസ്റ്റ്യൻ, മഹേഷ് കെ എം, ജെയ്മോൻ ഇ.എസ്, എന്നിവർ പങ്കെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.