above post ad local

വയനാട് ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു; മാനന്തവാടി സ്വദേശി ക്കാണ് രോഗബാധ

0

മാനന്തവാടി: വയനാട് ജില്ലയിൽ ആദ്യമായി ബ്ലാക്ക് ഫംഗസ് (മ്യൂക്കോ മൈക്കോസിസ്) രോഗബാധ സ്ഥിരീകരിച്ചു. മാനന്തവാടി സ്വദേശിയായ 65 കാരനാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.വയനാട് മെഡിക്കൽ കോളേജിൽ നിന്നും മെയ് 20ന് കോവിഡ് രോഗമുക്തി നേടിയ ശേഷം ചികിത്സയിൽ തുടരവെ കണ്ണിന് അസ്വസ്ഥതയും,കടുത്ത തലവേദനയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ബന്ധുക്കൾ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചതിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഇടതു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രോഗം മനസ്സിലാക്കുന്നതിൽ മാനന്തവാടി മെഡിക്കൽ കോളേജിന് വീഴ്ച സംഭവിച്ചതായും, നിലവിൽ രോഗി സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കൾ വ്യക്തമാക്കി. മെയ് 09 നാണ് വയോധികന് കോവിഡ് രോഗബാധ സ്ഥിരീകച്ചത്. തുടർന്ന് 19 ന് തലവേദനയെ തുടർന്ന് വയനാട് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു. ഒരു ദിവസം കഴിഞ്ഞപ്പോൾ കോവിഡ് നെഗറ്റീവായെങ്കിലും ക്ഷീണം മൂലം ചികിത്സയിൽ തുടർന്നു. 21 ന് വീണ്ടും കടുത്ത തലവേദനയും കണ്ണിന് അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നീട് സാധാരണ ചികിത്സ തന്നെ തുടർന്നെങ്കിലും 27 ന് കണ്ണിന് തടിപ്പ് കൂടുകയും, മൂക്കിൽകൂടി രക്തസ്രാവമുണ്ടാകുകയും ചെയ്തു.കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 65കാരനാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.