തിരുനെല്ലി: തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ കോട്ടപ്പാടി ഭാഗത്ത് തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന് ജീവനക്കാരുടേയും വാച്ചര്‍മാരുടേയും നേതൃത്വത്തില്‍ തീറ്റപ്പുല്‍ നട്ടുപിടിപ്പിച്ചു. വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് തീറ്റപ്പുല്‍ നടുന്നത്. തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജയ പ്രസാദ് എം.വി നേതൃത്വം നല്കി. ഫോറസ്റ്ററായ കെ.ശ്രീജിത്ത്, വാച്ചര്‍മാരായ പി.വിജയന് , കെ.എം മേഘ, കെ.എ റീന തുടങ്ങിയവരും, മസ്ദൂര്‍ വാച്ചര്‍മാരും പങ്കെടുത്തു .
- Advertisement -
Comments are closed.