മാനന്തവാടി- തൊണ്ടര്‍നാട്, എടവക, കോട്ടത്തറ പഞ്ചായത്തുകളില്‍ വേനല്‍ മഴയില്‍ ഗുരുതരമായി കൃഷിനാശം സംഭവിച്ച കൃഷിയിടങ്ങള്‍ കൃഷി വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. ജില്ലാ കൃഷി ഓഫീസര്‍ കെ.സജിമോന്‍ വര്‍ഗീസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജമീല കുന്നത്ത്, എ.എസ് ജെസ്സിമോള്, മാനന്തവാടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ രാമുണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദര്‍ശിച്ചത്.
- Advertisement -
Comments are closed.