above post ad local

തനിക്കെതിരെയുള്ള അപവാദ പ്രചരണം പരാജയഭീതി മൂലം- പി.കെ.ജയലക്ഷ്മി

മാനന്തവാടി – തൻ്റെ കുടുംബം തകർന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇടതുപക്ഷം പ്രചരിപ്പിക്കുന്നത് പരാജയഭീതി മൂലമാണെന്ന് മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ.ജയലക്ഷ്മി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.എം.എൽ.എ.എന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തന ങ്ങളെ കുറിച്ച് പറയാനില്ലാത്തതിനാലാണ് വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത്. പട്ടികവർഗ്ഗ സ്ത്രീയാണെന്ന പരിഗണന നൽകാതെയാണ് ഭർത്താവുമായുള്ള ബന്ധം വേർപിരിഞ്ഞുവെന്ന് പ്രചരിപ്പിക്കുന്നതെന്ന് ഭർത്താവ് അനിൽകുമാറിൻ്റെ സാന്നിധ്യത്തിൽ പൊട്ടി കരഞ്ഞുകൊണ്ട് അവർ പറഞ്ഞു. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ തൊണ്ടാർ പദ്ധതി നടപ്പാക്കില്ല. ബഫർ സോൺ വിഷയത്തിൽ എം.എൽ.എ. തികഞ്ഞ മൗനം പുലർത്തുകയാണ്. എം.എൽ.എയുടെ പഞ്ചായത്തിലാണ് ഏറ്റവും അധികം ബഫർ സോണുകളുള്ളത്. യു.ഡി.എഫ്. വന്നാൽ ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ജില്ല ആശുപത്രിയെ മെഡിക്കൽ കോളേജാക്കിയതിനെ എതിർക്കുന്നില്ല .പക്ഷേ അഞ്ച് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച ബഹുനില കെട്ടിട സമുച്ചയത്തിൻ്റെ പണി പൂർത്തിയാക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നും അവർ പറഞ്ഞു

 

താൻ കോൺഗ്രസുകാരൻ – അനിൽ കുമാർ

മാനന്തവാടി – താൻ കോൺഗ്രസുകാരനാണെന്നും ഭാര്യ ജയലക്ഷ്മിയുടെ വിജയത്തിനായി പ്രവർത്തിക്കുകയാണെന്നും ജയലക്ഷ്മിയുടെ ഭർത്താവ് അനിൽകുമാർ പറഞ്ഞു. പതിനഞ്ച് വർഷമായി ഒരു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കുന്നില്ല .ജയലക്ഷ്മി പഞ്ചായത്ത് മെമ്പറായിരിക്കുമ്പോഴാണ് വിവാഹ നിശ്ചയം നടന്നത്.മന്ത്രിയായിരുന്നപ്പോഴാണ് വിവാഹം. തനിക്കെതിരെ ആർ.എസ്.എസ്.ബന്ധം ആരോപിക്കുന്നവർ ഒന്നോർക്കണം ഒ.ആർ.കേളുവും ആർ.എസ്.എസ്.ആയിരുന്നെന്ന്.തങ്ങൾ അത് പ്രചരിപ്പിക്കാത്തത് സി.പി.എം.കാരേപോലേ സംസ്ക്കാര ശൂന്യൻമാരല്ലാത്തതു കൊണ്ടാണ്. എൻ്റെ കുടുംബത്തെ വ്യക്തിഹത്യ നടത്തുന്നതിൽ നിന്ന് പിൻമാറണമെന്നും രാഷ്ട്രീയമായി നേരിടാൻ എതിരാളികൾ തയ്യാറാകണമെന്നും അനിൽ കുമാർ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി നിരീക്ഷകൻ യു.ടി.ഖാദർ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ സി.അബ്ദുൾ അഷറഫ്, പി.കെ.അസ്മത്ത്, എ.പ്രഭാകരൻ, വി.വി.നാരായണവാര്യർ എന്നിവരും പങ്കെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.