above post ad local

വില്‍പ്പനക്കായി സൂക്ഷിച്ച കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യം മാനന്തവാടി എടവകയിൽ നിന്നും പിടികൂടി

എടവക: മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എടവക ഗ്രാമ പഞ്ചായത്തിലെ അമ്പലവയലിൽ നടത്തിയ റെയിഡിൽ വീടിന് സമീപമുള്ള പൊതു സ്ഥലത്ത് വിൽപ്പനക്കായി സൂക്ഷിച്ചു വെച്ച നിലയിൽ 123 ടെട്രാപായ്ക്കറ്റുകളിലായി 11.070 ലിറ്റർ കർണ്ണാടക നിർമ്മിത വിദേശമദ്യം പിടികൂടി. പ്രതിയായ അലവയൽ മുണ്ടക്കാമറ്റത്ത് വീട്ടിൽ ബെയ്സൽ (30 ) റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ബേസിലിന്റെ പേരിൽ അബ്കാരി നിയമ പ്രകാരം കേസ്സെടുത്തു.റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ ലത്തീഫ് കെ പി, സുരേഷ് വെങ്ങാലികുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സനൂപ്, അരുൺകൃഷ്ണ, വിജേഷ്കുമാർ, ജെയ്മോൻ, രാജേഷ് കെ തോമസ് എന്നിവർ പങ്കെടുത്തു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.