above post ad local

പി കെ ജയലക്ഷ്മിയുടെ പര്യടന വാഹനത്തിന് നേരെ വീണ്ടും ഡി.വെെ.എഫ്.ഐ ആക്രമണം

0

മാനന്തവാടി-  യു.ഡി.എഫ് സ്ഥാനാർത്ഥി പി.കെ. ജയലക്ഷ്മിയുടെ പര്യടന വാഹനത്തിന് നേരെ വീണ്ടും ഡി.വൈ.എഫ്.ഐ.ആക്രമണം.പനമരം പുഞ്ചവയലിൽ 8.45നാണ് സംഭവം.ആറ് ഡി.വൈ.എഫ്. ഐ. പ്രവർത്തകർ ചേർന് സ്ഥാനാർത്ഥിയുടെ പൈലറ്റ് വാഹനമാണ് ആക്രമിച്ചത് .മൈക്കിന് അനുവദിച്ച സമയം അവസാനിച്ചുവെന്ന് ആരോപിച്ച് നടുറോഡിൽ തടഞ്ഞ് ഡ്രൈവറെയും മൈക്ക് ഓപ്പറേറ്ററെയും ആക്രമിച്ചു.ഫ്ളക്സുകൾ വലിച്ചു കീറി.എൽ .ഡി.എഫ്.’ സ്ഥാനാർത്ഥിയുടെ തോരണം തൂക്കുകയായിരുന്നു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ.പ്രകോപനമില്ലാതെയായിരുന്നു ആക്രമണം.സ്ഥാനാർത്ഥിയുടെ ഇന്നത്തെ പര്യടനം പനമര മത്തായിരുന്നു സമാപിക്കേണ്ടിയിരുന്നത്. സംഭവങ്ങളെ തുടർന്ന് സമാപനം വേണ്ടന്ന് വച്ചു. സ്ഥാനാർത്ഥിയും യു.ഡി.എഫ്. നേതാക്കളും പനമരം പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.