above post ad local

വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഫോറസ്റ്റ് വാച്ചർ മരിച്ചു

മാനന്തവാടി- തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായ നെടുംതന കോളനിയിലെ മാധവൻ (53) ആണ് മരിച്ചത്. കഴിഞ്ഞ 28നാണ് കോവിഡ് രോഗബാധയെ തുടർന്ന് മാധവനെ വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെ കടുത്ത ശ്വാസതടസ്സം വരികയും മരിക്കുകയുമായിരുന്നു.

ഭാര്യ: ശാന്ത. മക്കൾ: സുമ, മായ. മരുമകൻ: രാജേഷ്

- Advertisement -

- Advertisement -

- Advertisement -

Comments are closed.