
തിരുനെല്ലി: തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പോത്തുമൂല ഭാഗത്ത് കടുവ പശുക്കിടാവിനെ കടുവ കൊന്നു തിന്നു. പെടലാടി വീട്ടില്‍ റ്റി.ജെ സനില്‍കുമാറിന്റെ ഒന്നര വയസ്സ് പ്രായമുള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. തൊഴുത്തില്‍ കെട്ടിയിരുന്ന കിടാവിനെ തോട്ടത്തിലേക്ക് വലിച്ചുകൊണ്ടു പോയി കൊന്നു തിന്നുകയായിരുന്നു.തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.വി ജയപ്രസാദ് എം.വി സ്ഥലം പരിശോധിച്ചു. വെറ്റിനറി ഡോക്ടര്‍ വന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി ഡോക്ടര്‍ നല്കുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റേയും വില നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
- Advertisement -
Comments are closed.