above post ad local

പുൽപ്പള്ളി കൊളവള്ളിയിൽ മണ്ണിടിഞ്ഞ് രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽ പെട്ടു, ഒരാൾ മരിച്ചു

വയനാട് പുൽപ്പള്ളി കൊളവള്ളിയിൽ മണ്ണിടിഞ്ഞ് വീണ് രണ്ടാൾ മണ്ണിനടിയിൽ പെട്ടു, ഒരാൾ മരിച്ചു.കൊളവള്ളിയിൽ പുതിയ ഇറിഗേഷൻ പദ്ധതിയുടെ പണി നടക്കുന്നിടത്ത് മണ്ണിടിഞ്ഞ് വീണ് അപകടം. രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാന്തി ആളെ പുറെത്തെടുത്തു ആശുപത്രിയിലെത്തിച്ചു . ഒരാൾ മരിച്ചു. ഒരാളെ ബത്തേരി ആശുപത്രിയിലേക്ക് മാറ്റി. തമിഴ്നാട് ഈ റോഡ് സ്വദേശി ഭൂമിനാഥൻ എന്നയാളാണ് മരിച്ചത്. പ്രകാശൻ എന്ന തൊഴിലാളിയാണ് ആശുപത്രിയിലുള്ളത് .

- Advertisement -

- Advertisement -

- Advertisement -

Comments are closed.