മാനന്തവാടി:ചെറുപുഷ്പ മിഷൻലീഗ് മാനന്തവാടി രൂപതയും വയനാട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കും സംയുക്താമായി സിഎംഎൽ റെഡ്- റെഡി ടു ഡൊണേറ്റ് എന്ന പേരിൽ വിവിധ മേഖലകളുടെ സഹകരണത്തോടെ രക്തദാന മെഗാ ക്യാമ്പ് നടത്തുന്നു. മെയ് ഒന്നാം തീയതി മുതൽ 18 വയസ്സു മുതൽ 45 വയസ്സുവരെ പ്രായമുള്ളവർ വാക്സിനേഷൻ എടുക്കുന്നതു കൊണ്ട് ബ്ലഡ് ബാങ്കിൽ രക്തത്തിന് ക്ഷാമം വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് “രക്തം ദാനം ചെയ്യാം ജീവൻ രക്ഷിക്കാം” ഈ രക്ത ദാന ക്യാമ്പയിനിൽ രക്തം ദാനം ചെയ്യാൻ കഴിയുന്ന എല്ലാവരും പങ്കാളികാണമെന്ന് മാനന്തവാടി രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ രൂപത പ്രസിഡണ്ട് രെഞ്ചിത്ത് മുതുപ്ലാക്കൽ, സജീഷ് എടത്തട്ടേൽ, തങ്കച്ചൻ മാപ്പിളകുന്നേൽ, സി. ക്രിസ്റ്റീന SH, ആര്യ കൊച്ചുപുരയക്കൽ, അലോഷ്യൻ കൊല്ലപ്പള്ളി എന്നിവർ അറിയിച്ചു.
- Advertisement -
Comments are closed.