above post ad local

കിണർ നിർമ്മാണത്തിനിടെ അപകടം; വയനാട് തരുവണ സ്വദേശി മാധവൻ മരിച്ചു, ഒരാൾക്ക് പരിക്ക്

തരുവണ കുന്നുമലങ്ങാടിയിൽ കിണർ നിർമ്മാണത്തിനിടെയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ മാധവൻ (33) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബിസ്മി അനസ് (35) എന്നയാൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9 മണിയോടെ പാലിയാണ സ്വദേശിയുടെ പറമ്പിൽ കിണർ കുഴിക്കുന്നതിനിടെയാണ് സംഭവം.

അനസിനെ കിണറിനുള്ളിലേക്ക് കയറിൽ കെട്ടിയിറക്കുന്നതിനിടെ മുകളിൽ നിന്നും കയർ പിടിച്ച തൊഴിലാളികളിലൊരാളുടെ കാൽതെന്നുകയും, കൂടെ കയർ പിടിച്ചിരുന്ന മാധവനും, കയറിൽ തൂങ്ങിയ അനസും കിണറ്റിലേക്ക് വീഴുകയുമായിരുന്നു.

കയറിൽ തൂങ്ങി കിണറ്റിന്റെ മുക്കാൽ ഭാഗത്തോളം എത്തിയ ശേഷമാണ് അനസ് വീണത്. അതു കൊണ്ട് അനസിന് അതീവ ഗുരുതര പരിക്കുകളൊന്നുമില്ല. മുകളിൽ നിന്നും താഴെ വീണ മാധവന് ഗുരുതര പരിക്കേൽക്കുകയും ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.

മാധവന്റെ മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനിതയാണ് മാധവന്റെ ഭാര്യ. മഹിഷ്മ, ആറ് മാസം പ്രായമുള്ള മകൾ എന്നിവർ മക്കളാണ്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.