above post ad local

വയനാട്ടിലെ ആദിവാസി വിദ്യാർഥികള്‍ക്കായുള്ള കനവ് ബദല്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്‍റെ സ്ഥാപകരിലൊരാളായ കൊച്ചു പൂവത്തിങ്കല്‍ ഷേര്‍ളി മേരി ജോസഫ് അന്തരിച്ചു.

0

നടവയല്‍: വയനാട്ടിലെ ആദിവാസി വിദ്യാർഥികള്‍ക്കായുള്ള കനവ് ബദല്‍ വിദ്യാഭ്യാസ കേന്ദ്രത്തിന്‍റെ സ്ഥാപകരിലൊരാളായ കൊച്ചു പൂവത്തിങ്കല്‍ ഷേര്‍ളി മേരി ജോസഫ് (62) അന്തരിച്ചു. എഴുത്തുകാരനും കനവിന്‍റെ സ്ഥാപകനുമായ കെ.ജെ ബേബിയാണ് ഭർത്താവ്.

പുല്‍പ്പള്ളി പഴശ്ശിരാജ കോളേജ് അധ്യാപികയായിരുന്നു. ജോലിയില്‍ നിന്ന് സ്വയം വിരമിച്ച ശേഷം കനവിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഗീതി, ശാന്തി എന്നിവര്‍ മക്കളാണ്‌. സംസ്‌കാരം പിന്നീട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.