മാനന്തവാടി: വയനാട് മെഡിക്കല്‍ കോളേജിലെ ഹോസ്പ്പിറ്റല്‍ ഡവലപ്പ്മെന്റ് സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. വയനാട് ജില്ലാ കലക്ടര്‍ ചെയര്‍മാനായും, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വൈസ് ചെയര്‍മാനായുമാണ് ഉത്തരവ് ഇറങ്ങിയത്. കൂടാതെ ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി, വിവിധ ഡിപ്പാര്‍ട്ട്മെന്റ് വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുംഈ കമ്മിറ്റിയില്‍ ഉണ്ട്.
ജില്ലാ കലക്ടര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍, വയനാട് എം.പി, മാനന്തവാടി എംഎല്‍എ, ആരോഗ്യവകുപ്പ് മന്ത്രിയുടെ പ്രതിനിധി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, ലേ സെക്രട്ടറി, ഡിഎംഒ, നഴ്സിംഗ് സൂപ്രണ്ട്, പൊതുമരാമത്ത്, ജലസേചന , വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ 12 അംഗ എക്സിക്യുട്ടീവ് അംഗങ്ങളും ഹോസ്പിറ്റല്‍ ഡവലപ്പ്മെന്റ് കമ്മിറ്റിയില്‍ ഉണ്ട്.എച്ച്ഡിഎസ് രൂപീകരിച്ചതോടെ മെഡിക്കല്‍ കോളേജിന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗമേറും.
- Advertisement -
Comments are closed.