above post ad local

പനമരം ഇരട്ടക്കൊലപാതകം; പ്രതി പിടിയില്‍; പ്രദേശവാസിയായ യുവാവാണ് പ്രതിയെന്ന് സൂചന

മാനന്തവാടി: പനമരം നെല്ലിയമ്പം ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പോലീസ്  വലയിലായെന്ന് സൂചന. പ്രദേശവാസിയായ യുവാവാണ് പ്രതിയെന്ന് സൂചനയുള്ളത്. കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലാണ് കുറ്റകൃത്യം തെളിഞ്ഞതെന്നാണ് വിവരം. ജൂണ്‍ പത്തിനാണ്  നെല്ലിയമ്പത്ത് വീട്ടില്‍ വെച്ച് മുന്‍  അധ്യാപകനായ പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയും കൊല്ലപ്പെട്ടത്.

അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡി.വൈ.എസ്.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറയുമെന്നാണ് വിവരം.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.