above post ad local

വയനാട് തരുവണ സ്വദേശി അജിതകുമാരിക്ക് മികച്ച അംഗൻവാടി ടീച്ചര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം

വെള്ളമുണ്ട: വെള്ളമുണ്ട പഞ്ചായത്തിലെ തരുവണ അംഗന്‍വാടിയിലെ അധ്യാപികയായിരുന്ന അജിത കുമാരിക്ക് മികച്ച അംഗന്‍വാടി വര്‍ക്കര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ  പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ 17 വര്‍ഷങ്ങളായി അംഗന്‍വാടി മേഖലയില്‍ സേവനമനുഷ്ടിച്ചുവരുന്ന അജിത കുമാരിക്ക് പ്രളയ , കോവിഡ് പ്രതിസന്ധികളില്‍ സമൂഹത്തിന് നല്‍കിയ മികച്ച സേവന മാതൃക മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം.

നിലവില്‍ പാലിയാണ അംഗന്‍വാടി ടീച്ചറായി സേവനമനുഷ്ടിക്കുകയാണ് അജിത കുമാരി.തരുവണ പാലിയാണ അയിനിക്കണ്ടി ബാലനാണ് അജിത ടീച്ചറുടെ ഭര്‍ത്താവ്.  ബിഷാന്ത്, ബിജിഷ എന്നിവര്‍ മക്കളാണ്.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.