above post ad local

മക്കിയാട് കൊളിപ്പാട് വനഭാഗത്ത് കടുവാ നിരീക്ഷണത്തിന് സ്ഥാപിച്ച ക്യാമറകള്‍ മോഷണം പോയി

മക്കിയാട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കൊളിപ്പാട് വനഭാഗത്ത്  ടൈഗര്‍ സെന്‍സസുമയി ബന്ധപ്പെട്ട് സ്ഥാപിച്ച് രണ്ട് ക്യാമറകള്‍ മോഷണം പോയതായി പരാതി.പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ നിന്നും എത്തിച്ച ക്യാമറട്രാപ്പുകള്‍ ശനിയാഴ്ചയായിരുന്നു ഈ ഭാഗങ്ങളില്‍ സ്ഥാപിച്ചത്.

 

ഇന്നലെയാണ് ഇവനഷ്ടപ്പെട്ടതായി വനം വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടത്.55,000 രൂപ വിലയുള്ള രണ്ട് ക്യാമറകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്.ഇതുമായി ബന്ധപ്പെട്ട് തൊണ്ടര്‍നാട് പോലീസും വനം വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

- Advertisement -

- Advertisement -

- Advertisement -

Comments are closed.