above post ad local

രാജിവ് ഗാന്ധി സ്പോർട്സ് അവാർഡ് സജ്ന സജീവന് നൽകി ആദരിച്ചു

മാനന്തവാടി: കായിക രംഗത്ത് മികവ് തെളിയിക്കുന്നവരെ രാജ്യം ആദരിച്ചു നൽകി വരുന്ന പരമോന്നത കായിക പുരസ്കാരമായ രാജിവ് ഗാന്ധി ഖേൽരത്ന അവാർഡിൽ നിന്നും രാജിവ് ഗാന്ധിയുടെ പേര് എടുത്ത് മാറ്റിയ കേന്ദ്രസർക്കാരിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ട് രാജിവ് ഗാന്ധിയുടെ ജന്മദിനത്തിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സജ്ന സജീവന് രാജിവ് ഗാന്ധി സ്പോർട്സ് പുരസ്കാരം നൽകി ആദരിച്ചു.

 

ഡിസിസി എക്സിക്യൂട്ടിവ് മെമ്പറും യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡൻ്റുമായിരുന്ന സുനിൽ ആലിക്കൽ ഉപഹാരം സമർപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.ksu ജില്ലാ ജനറൽ സെക്രട്ടറി സുശോബ് ചെറുകുംബം, അഷ്‌ക്കറലി,നിധിൻ തോണിച്ചാൽ,റഷീദ് നീലാംബരി, ശരത് ലാൽ,നിസാം,അർജുൻ പി ജോർജ്,വൈശാഖ് കാട്ടിക്കുളം വിജിൻ തലപ്പുഴ തുടങ്ങിയവർ സംബന്ധിച്ചു

- Advertisement -

- Advertisement -

- Advertisement -

Comments are closed.