above post ad local

സിസ്റ്റർ ലൂസിക്ക് മഠത്തിൽ തുടരാം എന്ന് മാനന്തവാടി മജിസ്ട്രേറ്റ് കോടതി

മാനന്തവാടി :സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മ‌‌ഠത്തിൽ തുടരാമെന്ന് മാനന്തവാടി മുൻസിഫ് കോടതി. സഭയിൽ നിന്ന് പുറത്താക്കിയതിനെതിരെ സിസ്റ്റർ നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ കാരക്കാമല മഠത്തിൽ തുടരാമെന്നാണ് ഉത്തരവ്.

സിസ്റ്റർ ലൂസിയെ പുറത്താക്കിയത് വത്തിക്കാൻ ശരിവെച്ചതിനാൽ കോൺവെന്‍റിൽ താമസിക്കാൻ കഴിയില്ലെന്ന മദർ സൂപ്പീരിയറുടെ വാദം കോടതി തള്ളി. മഠത്തിൽ താമസിക്കാനുള്ള സിസ്റ്റർ ലൂസി കളപ്പുരയുടെ അവകാശത്തിൽ കീഴ് കോടതി എത്രയും വേഗം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കോടതിയിൽ നിന്നുണ്ടായ അനുകൂല തീരുമാനത്തിൽ സന്തോഷമുണ്ടെന്നും നിയമപോരാട്ടം തുടരുമെന്നും സിസ്റ്റർ ലൂസി കളപ്പുര പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.