above post ad local

വയനാട് മാനന്തവാടിയിലെ ഓയാസിസ്‌ ഫിറ്റ്നസ് ക്ലബ്‌ ഉദ്ഘാടനവേദിയിൽ അർജുന അവാർഡ് ജേതാവ് ടി വി പോളിയെ ആദരിച്ചു

വാളാട്: നവീകരിച്ച ഓയാസിസ്‌ ഫിറ്റ്നസ് ക്ലബ്‌ അർജുന അവാർഡ് വിന്നർ ടി വി പോളി ഉദ്ഘാടനം ചെയ്തു . അർജുന അവാർഡ് വിന്നർ മിസ്റ്റർ ഏഷ്യ, മിസ്റ്റർ ഇന്ത്യ, മിസ്റ്റർ കോമൻ വെൽത് കേരള ബോഡി ബിൽഡിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ശ്രീ. ടി വി പോളിയെ ഓയാസിസ്‌ ഹെൽത് ക്ലബ് മാനേജർ പ്രസാദ് ആലഞ്ചേരി ആദരിച്ചു. തലപ്പുഴ ബ്ലോക്ക് ഡിവിഷൻ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു, പേര്യ ഡിവിഷൻ ബ്ലോക്ക്‌ മെമ്പർ സൽമ മോയിൻ അധ്യക്ഷത വഹിച്ചു, എം കെ കൃഷ്‌കുമാർ ( ജി വി രാജ അവാർഡ് ജേതാവ് ) മുഖ്യ പ്രഭാഷണം നടത്തി. ഗിരീഷ് പെരുംതട്ട, എൻ എം ആന്റണി, താജുദ്ധീൻ പി മുഹമ്മദ് തജ്‌വീർ ആശംസ പ്രസംഗം നടത്തി, പ്രസാദ് ആലഞ്ചേരി നന്ദി പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Comments are closed.