above post ad local

അയ്യപ്പനെയും ദേവഗണങ്ങളയും എൽഡിഎഫ്  ഉപദ്രവിച്ചു;ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ടെന്നും കെ സി വേണു​ഗോപാൽ

0

തിരുവനന്തപുരം: ഭരണമാറ്റത്തിനായുള്ള വിധി എഴുത്താണ് നടക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് കെ സി വേണുഗോപാൽ. യുഡിഎഫ് വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ന്യായ് പദ്ധതി പ്രഖ്യാപനം ഗുണം ചെയ്യും. ശബരിമല വിഷയം ജനങ്ങളുടെ മനസ്സിലുണ്ടെന്നും കെ സി വേണു​ഗോപാൽ പ്രതികരിച്ചു.

അയ്യപ്പനെയും ദേവഗണങ്ങളയും പരാമവധി  ഉപദ്രവിച്ചു. ഗത്യന്തരമില്ലാതെ വരുമ്പോൾ കൂടെയാണെന്ന് പറയുന്നു. വിശ്വസമർപ്പിക്കുന്നവരെ ദ്രോഹിച്ചവർക്ക് എങ്ങനെ ദൈവത്തെ വിളിക്കാൻ കഴിയുമെന്നും വേണു​ഗോപാൽ ചോദിച്ചു.

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.