above post ad local

ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മേഴ്‌സിക്കുട്ടിയമ്മ

0

കുണ്ടറ: കുണ്ടറയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് ശ്രമിച്ചുവെന്ന ആരോപണവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. കുണ്ടറയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന ഷിജു വർഗീസ് രാവിലെ ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും പോലീസ് ഇടപെട്ട് ഇത് തടഞ്ഞുവെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഷിജുവർഗീസ് പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് പെട്രോൾ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാൾ പോലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ബോധപൂർവം അപകടം വരുത്തി ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി എന്ന് ആരോപിക്കാനുള്ള നീക്കമായിരുന്നു നടന്നതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇത് അട്ടിമറിക്കാനുള്ള ഗൂഢാലോചനകൾ ആരംഭിച്ചിരുന്നു. കടൽ വിദേശകമ്പനികൾ തീറെഴുതി എന്ന തരത്തിലുളള പ്രചരണങ്ങൾ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി പ്രതികരിച്ചു.

എന്നാൽ മേഴ്സിക്കുട്ടിയമ്മയുടെ വെളിപ്പെടുത്തൽ തള്ളി പോലീസ് രംഗത്തെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.