above post ad local

രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; പുതുതായി 93249 രോഗികള്‍, ആശങ്കയായി 8 സംസ്ഥാനങ്ങള്‍

0

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 93249 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 20-ന് ശേഷം രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇത്. 2020 സെപ്തംബർ 20 ന് 92,605 കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 513 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 60048 പേർ രോഗമുക്തി നേടിയിട്ടുണ്ട്.ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ 1,24,85,509 ആയി ഉയർന്നു. 1,16,29,289 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 1,64,623 ആയി. നിലവിൽ ചികിത്സയിലുള്ളത് 6,91,597 പേരാണ്. രാജ്യത്ത് ഇതുവരെ 7,59,79,651 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.തുടർച്ചയായ 25-ാം ദിവസമാണ് രാജ്യത്ത് കോവിഡ് കേസുകളിൽ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. 93.14 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, കർണാടക, ഛത്തീസ്ഗഢ്, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, മധ്യപ്രദേശ് എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് ആശങ്കയുണർത്തുന്ന തരത്തിൽ കേസുകൾ വർധിക്കുന്നത്.രാജ്യത്തെ ആകെ കേസുകളുടെ 60 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. രാജ്യത്ത് കൂടുതൽ കോവിഡ് കേസുകളുള്ള പത്ത് ജില്ലകളിൽ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. ശനിയാഴ്ച മാത്രം മുംബൈയിൽ 9000 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന രോഗബാധയാണ് ഇത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.