above post ad local

കുട്ടികളില്‍ നൊവാവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂലൈ മുതല്‍ നടത്താന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

0

ന്യൂഡൽഹി: കുട്ടികളിൽ കോവിഡ് പ്രതിരോധ വാക്സിൻ- നൊവാവാക്സിന്റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കാനൊരുങ്ങി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എസ്.ഐ.എ.). ജൂലൈ മാസത്തോടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്ന നാലാമത്തെ വാക്സിനാണ് നൊവാവാക്സ്.

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് 12-18 വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ ഇതിനോടകം തന്നെ ക്ലിനിക്കൽ പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു. ന്യൂഡൽഹിയിലേയും പട്നയിലെയും എയിംസിൽ നടക്കുന്ന ഈ പരീക്ഷണങ്ങളിൽ ആകെ 525 കുട്ടികളാണ് പങ്കെടുക്കുന്നത്. 6-12, 2-6 പ്രായത്തിലുള്ള കുട്ടികളിലും കൊവാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തും. മൂക്കിലൂടെ നൽകുന്ന കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണവും ഭാരത് ബയോടെക്ക് കുട്ടികളിൽ നടത്തുന്നുണ്ട്.സൈകോവ്-ഡി വാക്സിൻ നിർമാതാക്കളായ സൈഡസ് കാഡിലയും കുട്ടികളിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. 12-18 പ്രായത്തിനിടയിലുള്ള കുട്ടികളിലാണ് ഇപ്പോൾ പരീക്ഷണം നടത്തുന്നത്. 5-12 പ്രായത്തിലുള്ള കുട്ടികളെയും ക്ലിനിക്കൽ പരീക്ഷണത്തിന് വിധേയമാക്കാൻ കമ്പനി ആലോചിക്കുന്നുണ്ട്. അമേരിക്കയിൽ 12 വയസ്സ് മുതലുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ജർമനിയിലും 12-16 പ്രായത്തിലുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നുണ്ട്. പോളണ്ടിലും ഇറ്റലിയിലും 12-15 പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ കൊടുക്കുന്നുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.