above post ad local

നാലുമാസം, 11-കാരന്‍ മൊബൈല്‍ റീചാര്‍ജ് ചെയ്തത് 28,000 രൂപയ്ക്ക്; മൊബൈല്‍ ഷോപ്പില്‍ സംഘര്‍ഷം

ചങ്ങരംകുളം: നാലുമാസംകൊണ്ട് 11-കാരൻ റീചാർജ് ചെയ്തത് 28000 രൂപയ്ക്ക്. ഇതുമായിബന്ധപ്പെട്ട് ആലംകോട്ടെ മൊബൈൽഷോപ്പിന് മുന്നിൽ സംഘർഷം. 11-കാരന്റെ വീട്ടിൽനിന്ന് നിരന്തരം പണം മോഷണംപോവുന്നത് അന്വേഷിക്കുന്നതിനിടെയാണ് വീട്ടിലെ മൊബൈലിൽ 11-കാരൻ വലിയ സംഖ്യ റീചാർജ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് 11-കാരന്റെ രക്ഷിതാക്കൾ മൊബൈൽഷോപ്പിലെത്തി ജീവനക്കാരനെ മർദിച്ചു. ബഹളം സംഘർഷാവസ്ഥയിൽ എത്തിയതോടെ ചങ്ങരംകുളം പോലീസെത്തി രംഗം ശാന്തമാക്കുകയായിരുന്നു.

10, 15 പേർ ഒരുമിച്ചാണ് വലിയ തുകയ്ക്ക് റീചാർജ് ചെയ്യുന്നതെന്നും മൊബൈലിൽ ഗെയിംകളിക്കാനായിരുന്നു റീചാർജ് ചെയ്യുന്നതെന്നും മറ്റു കുട്ടികളുംചേർന്നാണ് ഓൺലൈൻ ഗെയിം കളിച്ചിരുന്നതെന്നുമാണ് ഷോപ്പിലെ ജീവനക്കാരനോട് ഇവർ പറഞ്ഞിരുന്നത്. വീട്ടിൽനിന്ന് ഒന്നരലക്ഷത്തോളം രൂപ മോഷണംപോയെന്നാണ് വീട്ടുകാർ പറയുന്നത്.

രക്ഷിതാക്കൾ ജാഗ്രത കാണിക്കണം

 

കുട്ടികൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് പതിവാണെന്നും വീട്ടുകാർ ജാഗ്രത പുലർത്തണമെന്നും പോലീസ് മുന്നറിയിപ്പു നൽകി. അമിതമായ തുക വിദ്യാർഥികൾ റീചാർജ് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്ന് മൊബൈൽഷോപ്പ് ജീവനക്കാർക്കും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Comments are closed.