above post ad local

മുട്ടില്‍ മരംമുറിക്കേസ്: അന്വേഷണം വേഗത്തിലാക്കി വനംവകുപ്പ്; റിപ്പോർട്ട് ഉടൻ

0

മുട്ടില്‍ മരംമുറിക്കേസില്‍ വനംവകുപ്പ് പ്രത്യേകസംഘത്തിന്റെ അന്വേഷണം വേഗത്തില്‍. ഉടൻ റിപ്പോർട്ട് നൽകാനാണ് ശ്രമമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഇടുക്കി ഡിഎഫ്ഒ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, റവന്യൂ വകുപ്പിന്റെ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ നേരത്തെ ചൂണ്ടിക്കാട്ടിയാതായുള്ള രേഖകള്‍ പുറത്തുവന്നു.

 

വ്യാപക മരംമുറി നടന്ന മേപ്പാടി റേഞ്ച് ഓഫിസിലെ രേഖകളും പാസ് അനുവദിക്കുന്ന രജിസ്റ്ററുമാണ് പ്രത്യേക അന്വേഷണ സംഘം ആദ്യദിനം വിശദമായി പരിശോധിച്ചത്. കൽപറ്റ ഉൾപ്പെടെ മറ്റ് റേഞ്ച് ഓഫിസുകളിലും പരിശോധന നടന്നു. പാകപ്പിഴകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 24ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ വിചിത്ര ഉത്തരവാണ് വയനാട്ടിൽ ഉൾപ്പെടെ വ്യാപക മരംകൊള്ളയ്ക്ക് വഴിയൊരുക്കിയത്. വയനാട് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടിരുന്നു എന്നാണ് പുറത്തുവന്ന രേഖകള്‍ തെളിയിക്കുന്നത്. സൗത്ത് വയനാട് ഡിഎഫ്ഒ ജില്ലാ കലക്ടര്‍ക്ക് അയച്ച കത്തില്‍ ഈ കാര്യം പരാമര്‍ശിച്ചിരുന്നു. ഉത്തരവിന്റെ മറവില്‍ കര്‍ഷകര്‍ വെച്ച് പിടിപ്പിച്ചതാണെന്ന വ്യാജേന പട്ടയത്തില്‍ രേഖപ്പെടുത്തിയ രാജകീയ മരങ്ങള്‍ മുറിച്ചുകൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്നു കത്തിൽ പറയുന്നു. ഇതുൾപ്പടെ എല്ലാ മുന്നറിയിപ്പുകളെയും റവന്യു വകുപ്പ് അവഗണിച്ചെന്നതാണ് യാഥാർഥ്യം.

 

 

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.