above post ad local

ന്യൂനമർദം: നാളെമുതൽ അതിശക്ത മഴയ്ക്കു സാധ്യത

0

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ 11 മുതൽ 15 വരെ അതിശക്ത മഴ പ്രവചിച്ച് കാലാവസ്ഥാവകുപ്പ്. 13-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച്ജാഗ്രത പ്രഖ്യാപിച്ചു.

11-ന് രൂപപ്പെടുന്ന ന്യൂനമർദം ശക്തിപ്രാപിച്ച് അടുത്ത മൂന്നുദിവസങ്ങളിൽ ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌ ഭാഗത്തേക്കു പോകും. 11-ന് തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലൊഴികെ മഞ്ഞജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 12-ന് തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.