above post ad local

പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം: മുട്ടില്‍ മരം മുറിക്കേസില്‍ അന്വേഷണത്തിന് സ്റ്റേ ഇല്ല

0

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ അന്വേഷണത്തിന് സ്റ്റേ ഇല്ല. അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തളളി. വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായിട്ടാണ് കേസിലെ പ്രതികളിൽ ഒരാളായ ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയിലെത്തിയത്.

കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഉന്നതർക്ക് ബന്ധമുണ്ടെന്നും മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അതൊടൊപ്പം വനംവകുപ്പിന്റെ അന്വേഷണം മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്നുമായിരുന്നു സർക്കാരിന്റെ നിലപാട്. ഇത് അംഗീകരിച്ചുകൊണ്ടാണ് സ്റ്റേ ആവശ്യം നിരസിച്ചിരിക്കുന്നത്.വയനാട്ടിൽ മാത്രം 37 കേസുകൾ മരംമുറിയുമായി ബന്ധപ്പെട്ട് ഇതിനോടകം രജിസ്റ്റർ ചെയ്ത് കഴിഞ്ഞു. വയനാട്ടിലെ വിവിധ ഭാഗങ്ങളിലായി ആന്റോയുടെ സഹോദരൻ റോജി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് വ്യാപകമായ മരംകൊളള നടന്നിരിക്കുന്നത്. പലരുടെ പട്ടയ ഭൂമിയിൽ നിന്നും ഇയാൾ മരങ്ങൾ മുറിച്ചെടുത്തു. മുഖ്യസൂത്രധാരനായ റോജി അഗസ്റ്റിൻ ഒളിവിലാണ്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.