above post ad local

നിങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്; ധാരണയിലെത്തി അവസാനിപ്പിക്കുമോ-വി.ഡി സതീശന്‍

0

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്വർണക്കടത്ത് അടക്കം അന്വേഷിച്ച എൻഫോഴ്സ്മെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കേസും അന്വേഷണവും നിർത്തി. അതുപോലെ കൊടകര കേസ് അന്വേഷണവും അവസാനിപ്പിക്കുമോ. നിങ്ങൾക്ക് അങ്ങോട്ടും ഇങ്ങോട്ടും കേസുണ്ട്. രണ്ട് കൂട്ടരും തമ്മിൽ ധാരണയിലെത്തി ഈ കേസ് അവസാനിപ്പിക്കുമോ എന്ന് കേരളം സംശയിക്കുന്നു അതാണ് ഗുരുതരമായ പ്രശ്നമെന്നും ഷാഫി പറമ്പിൽ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനെ പിന്തുണച്ച് സംസാരിക്കവേ സതീശൻ പറഞ്ഞു. കുഴൽപ്പണക്കേസ് ഒത്തുതീർക്കാൻ ശ്രമം നടന്നു. എത്ര തുകയാണ് കൊണ്ടുവന്നത്. ഒമ്പതര കോടിയെന്ന് വാർത്ത. ആറ് കോടി മറ്റ് ജില്ലയിൽ പോയെന്ന് പറയുന്നു. എത്ര കോടി വണ്ടിയിലുണ്ടായിരുന്നു. എത്ര പണം കണ്ടെടുത്തു. ധർമ്മരാജൻ 25 ലക്ഷം മാത്രം തട്ടിയെടുത്തെന്നാണ് പരാതി പറഞ്ഞത്. അറിയപ്പെടുന്ന സംഘപരിവാർ പ്രവർത്തകനാണ് ഇയാൾ.

അയാളുടെ കൈയിൽ 25 ലക്ഷമല്ല ഉണ്ടായിരുന്നത്. മൂന്നരക്കോടി വണ്ടിയിലുണ്ടായിരുന്നു എന്ന് മൊഴികിട്ടിയിട്ടും അത് എവിടെ നിന്ന് വന്നു സോഴ്സ് ഉള്ളതാണോ എന്നിട്ട് അയാൾ പ്രതിയായോ. ധർമ്മരാജനെ വിളിച്ച ഓഫീസ് സെക്രട്ടറി, സംഘടനാ സെക്രട്ടറി, മുറി ബുക്ക് ചെയ്തുകൊടുത്തവർ. പണം വരുന്നത് കാത്തുനിന്ന ആലപ്പുഴയിലെ ബിജെപി ട്രഷറർ. സംസ്ഥാന അധ്യക്ഷന്റെ സെക്രട്ടറി, ഡ്രൈവർ ഇവരെയെല്ലാം ചോദ്യം ചെയ്തു.

ബിജെപി പ്രസിഡന്റ് എന്നൊരു വാക്ക് പോലും ഉച്ചരിക്കാതിരിക്കാൻ മുഖ്യമന്ത്രി മറുപടിയിൽ ശ്രദ്ധിച്ചു. കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞത് ഒരു ശ്മശാനത്തിൽ വിമാനം വീണപ്പോൾ 2000 ശവശരീരങ്ങൾ കിട്ടി എന്നാണ്. ഈ രണ്ടായിരം ശവശരീരങ്ങളും വിമാനത്തിലുണ്ടായിരുന്നു എന്ന് പറയുന്നത് പോലെയാ. തുകയെക്കുറിച്ചാണ് ഈ പറയുന്നത്. തുക കൂടുതലാണ് എന്ന് പറയാൻ സമർഥിക്കുകയാണ്. പല വിമാനങ്ങൾ പല വിമാനത്താവളങ്ങളിൽ ഇറങ്ങി. ഹെലിക്കോപ്ടറുകൾ ഇറങ്ങി. മറ്റ് വാഹനങ്ങൾ ഇറങ്ങി. എത്ര കോടി രൂപ ഈ തിരഞ്ഞെടുപ്പിൽ ആളുകളെ സ്വീധീനിക്കുന്നതിനായി ചിലവഴിക്കപ്പെട്ടു. ബിജെപി നേതാക്കളുടെ ഒത്താശയോടെയാണ് കേരളത്തിൽ ഇതുവരെ നടക്കാത്ത രീതിയിൽ കുഴൽപ്പണം എത്തിച്ച സംഭവം നടന്നത്.

പണത്തിന്റെ സോഴ്സ് അന്വേഷിക്കാൻ അവസരം ഉണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗിച്ചോ. എന്തുകൊണ്ടാണ് ആദായനികുതി വിഭാഗത്തെ അറിയിക്കാത്തത്. സെക്ഷൻ 54 എഫ് പ്രകാരം ഇത് സംസ്ഥാന പോലീസ് എൻഫോഴ്സെമ്ന്റ് ഡയറക്ടറേറ്റിന് റഫർ ചെയ്യേണ്ടേ. അഞ്ച് കോടിയിൽ താഴെയായതുകൊണ്ട് ഞങ്ങൾ അന്വേഷിക്കണ്ട എന്നാണ് എൻഫോഴ്സ്മെന്റ് പറയുന്നു. ഇത് അഞ്ച് കോടിയല്ല അതിൽ കൂടുതലുണ്ട് എന്ന് പറഞ്ഞ് പോലീസിന് അവരോട് അന്വേഷിക്കാൻ ആവശ്യപ്പെടാം.ഐപിഎസ് റാങ്കുള്ള പോലീസ് ഉദ്യോഗസ്ഥ അന്വേഷിച്ച കേസ് അന്വേഷിക്കാൻ ഇപ്പോൾ പ്രത്യേക സംഘത്തെ വച്ചിരിക്കുന്നു. അതിൽ ആരൊക്കെയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പരിശോധിക്കുന്നത് നന്നാകുമെന്നും സതീശൻ പറഞ്ഞു.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.