above post ad local

കുഞ്ഞു ക്രിക്കറ്റർ മെഹകിനെ കോസ് മോസ് സ്പോർട്സ് ആദരിച്ചു

0

കോഴിക്കോട്: ആദ്യ ക്രിക്കറ്റ് കിറ്റ് വാങ്ങിയതിന്റെ ഓർമ്മയിൽ മെഹക് വീണ്ടും കോസ്മോസ് സ്പോർട്സിൽ- പാഡും ഹെൽമെറ്റും ഗ്ലൗസും ധരിച്ചു ക്രിക്കറ്റ് ഷോട്ടുകൾ പായിച്ചു ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായ മെഹക് തന്റെ പിതാവ് മുനീറിനൊപ്പം ആദ്യ ക്രിക്കറ്റ് കിറ്റ് വാങ്ങിയതിന്റെ ഓർമ്മ പുതുക്കാൻ വീണ്ടും കോഴിക്കോട് പുതിയറയിലുള്ള കോസ്മോസ് സ്പോർട്സിന്റെ സ്റ്റോറിൽ എത്തി.

എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ആബിദ് നിഷാദ്, നൗഷാദ് പി.എ. എന്നിവർ ചേർന്നു മെഹകിനെ സ്വീകരിച്ചു. ബിസിനസ് കൺസൾറ്റൻറ് മുഹുജിസ് ഇല്ലിയാസ് കുഞ്ഞിനോടൊപ്പം ഒരു അഭിമുഖത്തിനും തയ്യാറായ മെഹക് പിതാവിനൊപ്പം കോസ്മോസ് സ്പോർട്സിൽ നിന്നും വാങ്ങിയ ആദ്യ ക്രിക്കറ്റ് കിറ്റിനേയും അതു ഉപയോഗിയിച്ചുള്ള പരിശീലനത്തിനെ കുറിച്ചും, പ്രിയപ്പെട്ട താരങ്ങളായ സ്മൃതി മന്ദാന-എം.എസ്. ധോണി-വിരാട് കോഹിലിയെ പറ്റിയും ഏറെ വാചാലയായി. സ്റ്റോർ മാനേജർ മുഹമ്മദ് റാഷിദും അസിസ്റ്റന്റ് മാനേജർ അർജുൻ പ്രകാശും ചേർന്ന് അതേ ക്രിക്കറ്റ് കിറ്റ് ഉപഹാരമായി സമ്മാനിച്ചപ്പോൾ ചിരിച്ചു കൊണ്ട് വീണ്ടും വരാമെന്നു പറഞ്ഞു യാത്രയായി.

കോസ്മോസ് സ്പോർട്സ് ഒരു പുതിയ പ്ലാറ്റുഫോമിൽ യുവപ്രതിഭകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമം തുടങ്ങുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഒരു അവസരത്തെ പ്രതീക്ഷയോടെ കാണുന്നത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.