above post ad local

കോവിഡ് കാലത്തും പി.എഫ്. പെൻഷൻകാരെ പട്ടിണിയിലാക്കി കേന്ദ്രം

0

കണ്ണൂർ:ഇ.പി.എഫ്. പെൻഷൻ പ്രശ്നത്തിൽ സുപ്രീംകോടതി നടപടിയുടെ പേരു പറഞ്ഞ് ഇ.പി.എഫ്.ഒ. നീതിനിഷേധിക്കുന്നു. ആറു മാസത്തിനകം പുതിയ നിരക്കിൽ പെൻഷൻ നൽകണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയിട്ടും ഇല്ലാത്ത സ്റ്റേയുടെ പേര് പറഞ്ഞാണ് പെൻഷൻ നിഷേധം.

 

കണ്ണൂർ കെൽട്രോണിൽമാത്രം പെൻഷൻ നിഷേധിക്കപ്പെട്ടത് 12 പേർക്കാണ്. 2020 ഫെബ്രുവരിയിൽ ഇവരടക്കം കണ്ണൂർ കെൽട്രോണിലെ 88 പേർക്ക് ശമ്പളത്തിനാനുപാതികമായ പെൻഷൻ നൽകണമെന്ന് ഹൈക്കോടതി വിധിച്ചതാണ്. 2018 ഒക്ടോബറിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി നടപ്പാക്കാത്തതിനെതിരേ നൽകിയ കോടതിയലക്ഷ്യക്കേസിലായിരുന്നു വിധി. 75 പേർക്ക് അനുവദിച്ചു. എന്നാൽ, അതിനിടെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗേൈനസഷന്റെ നിയമകാര്യവിഭാഗം കോടതിയലക്ഷ്യക്കേസുകളിലെ വിധി അംഗീകരിച്ചുകൊണ്ടുള്ള നടപടിയെടുക്കേണ്ടതില്ലെന്ന് വിചിത്രമായ സർക്കുലർ അയക്കുകയായിരുന്നു. ഈ സർക്കുലർ കാരണം 12 പേരുടെ പെൻഷൻ കണക്കുകൂട്ടുന്ന പ്രകിയ നിലച്ചു. ശമ്പളത്തിനാനുപാതികമായി വിഹിതം കുടിശ്ശിക സഹിതം അടയ്ക്കാൻ ആവശ്യപ്പെട്ടതിനാൽ ബാങ്കിൽനിന്ന് വായ്പയെടുത്ത് നാലുലക്ഷം രൂപയോളം വീതം അവർ അടച്ചിരുന്നു. പിന്നീട് കഴിഞ്ഞ ഡിസംബറിൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ശമ്പളത്തിനാനുപാതികമായ പെൻഷൻ കുടിശ്ശിക സഹിതം ആറുമാസത്തിനകം നൽകണമെന്ന് അപ്പോഴും ഹൈക്കോടതി വിധിച്ചു. ആറുമാസംകഴിഞ്ഞിട്ടും വിധി നടപ്പാക്കിയില്ലെന്നുമാത്രമല്ല, അടച്ച ലക്ഷക്കണക്കിന് രൂപയുടെ സ്ഥിതി എന്തെന്ന് പോലും വ്യക്തമല്ല.

 

 

സംസ്ഥാനത്തെ ആയിരക്കണക്കിന് പി.എഫ്. പെൻഷൻകാരുടെ ദയനീയസ്ഥിതി സമാനമാണ്.

 

അപേക്ഷകൾ മുഴുവൻ നിരസിക്കുന്നു

 

 

ജോലിയിലിരിക്കെ ഉയർന്ന ഓപ്ഷൻ നൽകി ശമ്പളത്തിനാനുപാതികമായി വിഹിതം നൽകിയവരുൾപ്പെടെ ഒരു കൊല്ലത്തിനിടയിൽ പി.എഫ്. പെൻഷന് അപേക്ഷിച്ചവർക്കാർക്കും ഇ.പി.എഫ്.ഒ. പെൻഷൻനൽകാതിരിക്കുകയാണ്. പെൻഷൻ വേണമെങ്കിൽ പഴയ നിരക്കിൽ 2014 സെപ്റ്റംബർ ഒന്നിന്റെ ഉത്തരവ് പ്രകാരമുള്ള പെൻഷൻ മതിയെന്ന് എഴുതിക്കൊടുക്കണമെന്നാണ് മേഖലാ ഓഫീസുകളിൽനിന്നുള്ള ഉപദേശം. അങ്ങനെ എഴുതിക്കൊടുത്താൽ താത്‌കാലികമായെങ്കിലും പ്രതിമാസം ചെറിയൊരു തുക പെൻഷൻ ലഭിക്കും. എന്നാൽ, പിന്നീട് അർഹതപ്പെട്ട മുഴുവൻ പെൻഷൻ നഷ്ടപ്പെടുമോ എന്ന ആശങ്കയുണ്ട്.

 

കോടതിയിലും വൈകുന്നു

 

ശമ്പളത്തിനാനുപാതികമായ പെൻഷന് അവകാശമുണ്ടെന്നും ജോലിയിൽനിന്ന് പിരിഞ്ഞ ശേഷവും ഓപ്ഷൻ വാങ്ങി വിഹിതത്തിന്റെ കുടിശ്ശിക സ്വീകരിച്ച്‌ പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതിവിധി നടപ്പാക്കുന്നതിനെതിരേ ഇ.പി.എഫ്.ഒ. നൽകിയ അപ്പീൽ രണ്ടുതവണ സുപ്രീംകോടതി നിരാകരിച്ചു. വിധി നടപ്പാക്കുന്നത് ഭാവിയിൽ ഇ.പി.എഫ്.ഒ.വിനെ തകർക്കുമെന്ന വിചിത്രവാദവുമായി കേന്ദ്ര തൊഴിൽ വകുപ്പ് വീണ്ടും സുപ്രീംകോടതിയിലെത്തി. വാദം കേൾക്കാമെന്ന്് സമ്മതിച്ച് കേസിന് പുനരുജ്ജീവനം നൽകിയതോടെയാണ് കേരള ഹൈക്കോടതിവിധിയും സുപ്രീംകോടതിയുടെതന്നെ 2016-ലെ വിധിയുമനുസരിച്ച് പെൻഷൻകാർക്ക് ലഭ്യമായിക്കൊണ്ടിരുന്ന നീതിക്ക് വിലങ്ങ് വീണത്.

 

 

2021 മാർച്ച് 23 മുതൽ തുർച്ചയായി വാദം കേട്ട് അതിവേഗം തീർപ്പുകല്പിക്കും എല്ലാ കക്ഷികളും തയ്യാറായി വരണം, നീണ്ടുപോകുന്നത് ലക്ഷക്കണക്കിന് തൊഴിലാളികളെ ബാധിക്കുന്ന പ്രശ്നമാണ് എന്നാണ് ഡിവിഷൻ ബെഞ്ച്്്് പറഞ്ഞത്. 23-ന് കേസ് പരിഗണനയ്ക്കെടുത്ത ഡിവിഷൻ ബെഞ്ച് ഉചിതമായ മറ്റൊരു ബെഞ്ചിലേക്ക് മാറ്റാനായി മാർച്ച് 25-ലേക്ക് മാറ്റി. പക്ഷേ, വാദംകേൾക്കൽ അനിശ്ചിതമായി നീളുകയാണ്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.