above post ad local

അന്വേഷണ ഏജൻസികൾ കൊമ്പുകോർക്കുന്നു, ഖജനാവിന്‌ നഷ്‌ടം കോടികൾ

0

കൊച്ചി:കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾതമ്മിലുള്ള തർക്കങ്ങൾ ദീർഘനാൾ നീളുന്ന നിയമയുദ്ധത്തിലേക്ക്‌ വഴിതുറക്കുകയാണ്. അതിലൂടെ കോടിക്കണക്കിന് രൂപ പൊതുഖജനാവിന് നഷ്ടമാകുന്നു. നയതന്ത്രബാഗേജിന്റെ മറവിൽ നടന്ന സ്വർണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തുടർച്ചയായ സംഭവങ്ങളാണ് ഇത്തരമൊരു സാഹചര്യം ഉണ്ടാക്കിയത്.

രാഷ്ട്രീയ ഏറ്റുമുട്ടലിനായി അന്വേഷണ ഏജൻസിയേയും നിയമസംവിധാനത്തെയും ഉപയോഗിക്കുമ്പോൾ ഇവയിൽ പൊതുസമൂഹത്തിനുള്ള വിശ്വാസംത്തന്നെ നഷ്ടമാകുകയാണെന്ന് മുതിർന്ന അഭിഭാഷകനായ കാളീശ്വരം രാജ് പറഞ്ഞു. ഇത്തരം സംഭവങ്ങൾ രാജ്യനിർമാണ പ്രക്രിയയെപോലും പിന്നോട്ടോടിക്കുമെന്ന് അഭിഭാഷകനായ എം.ആർ. അഭിലാഷ് അഭിപ്രായപ്പെട്ടു.

ബി.എസ്.എഫ്. മുൻമേധാവിയായിരുന്ന പ്രകാശ് സിങ് നൽകിയ പൊതുതാത്‌പര്യ ഹർജിയിൽ സുപ്രിംകോടതി 2006-ലെ സുപ്രധാനമായ ഉത്തരവിലൂടെ അന്വേഷണ ഏജൻസികൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നത് ഉറപ്പാക്കാനുള്ള നിർദേശങ്ങൾ നൽകിയിരുന്നു. ക്രമസമാധാനച്ചുമതലയുള്ള പോലീസിനും കള്ളപ്പണം വെളുപ്പിക്കൽ, മയക്കുമരുന്ന്, ആയുധ കള്ളക്കടത്ത് അടക്കമുള്ള വിഷയങ്ങൾ അന്വേഷിക്കുന്ന ഏജൻസികൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഒരുക്കണമെന്നായിരുന്നു സുപ്രിംകോടതി അന്ന് വ്യക്തമാക്കിയത്. പക്ഷെ ഇതൊന്നും നടപ്പാക്കപ്പെടുന്നില്ലെന്നതാണ് രാഷ്ട്രീയമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കാൻ കാരണമാകുന്നതെന്ന് കാളീശ്വരം രാജ് പറഞ്ഞു.

എൻഫോഴ്‌സുമെന്റ് ഡയറക്ടറേറ്റും ക്രൈംബ്രാഞ്ചും തമ്മിലുള്ള ഏറ്റുമുട്ടലിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കായി രാജ്യത്തെതന്നെ ഏറ്റവുംമുതിർന്ന അഭിഭാഷകരാണ് ഹാജരാകുന്നത്. ഇത്തരത്തിൽത്തന്നെ കോടിക്കണക്കിന് രൂപയാണ് പൊതുഖജനാവിന് നഷ്ടമാകുന്നത്.നിയമപരമായി അനുവദിച്ച ചട്ടക്കൂടിനുള്ളിൽ ഒാരോ ഏജൻസികളെയും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ പരിഹരിക്കാൻ കഴിയുന്ന വിഷയമാണിത്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.