above post ad local

40 കഴിഞ്ഞവർക്കുള്ള വാക്സീൻ ഇന്ന് മുതൽ; സ്പോട്ട് രജിസ്ട്രേഷൻ ഇല്ല

0

സംസ്ഥാനത്ത് 40 കഴിഞ്ഞ എല്ലാവര്‍ക്കും ഇന്നു മുതല്‍ വാക്സീന്‍ ലഭിക്കും . ഓണ്‍ലൈന്‍വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് വാക്സീന്‍ നല്കുക. അതേസമയം ആഗോള വിപണിയില്‍ നിന്ന് വാക്സീന്‍ വാങ്ങുന്നതിനുളള ടെന്‍ഡര്‍ തീയതി നീട്ടി.

18 നും 44 നുമിടയില്‍ പ്രായമുളള മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് വാക്സീന്‍ ലഭിച്ചിരുന്നത്. ഇനി 40 മുകളില്‍ പ്രായമുളള എല്ലാവര്‍ക്കും കുത്തി വയ്പ് ലഭിക്കും. 2022 ജനുവരി 1 ന് 40 വയസ് പൂര്‍ത്തിയാകുന്നവര്‍ക്കും അപേക്ഷിക്കാം. സ്പോട്ട് റജിസ്ട്രേഷന്‍ ഉണ്ടാകില്ല. കൊവിന്‍ പോര്‍ട്ടലില്‍ റജിസ്ററര്‍ ചെയ്യുന്നവര്‍ക്ക് വാക്സീന്‍ ലഭ്യതയനുസരിച്ച് സ്ളോട്ട് ലഭിക്കും. നിലവില്‍ 12 .04 ലക്ഷം ഡോസ് വാക്സീന്‍ സ്റ്റോക്കുണ്ട്. കൂടുതല്‍ വാക്സീന്‍ എത്തിച്ചതോടെ ഇന്നലെ 1060 കേന്ദ്രങ്ങളില്‍ കുത്തിവയ്പ് നടന്നു.

അതേസമയം ബജററില്‍   വാക്സീന്‍ വാങ്ങാന്‍ വലിയ തുക വകയിരുത്തിയെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. സംസ്ഥാനങ്ങള്‍ക്ക് വാക്സീന്‍ നല്കില്ലെന്നും കേന്ദ്രസസര്‍ക്കാരിനു  മാത്രമേ നല്കുവെന്നും ചില കമ്പനികള്‍ അറിയിച്ചതാണ് കാരണം. ഇതിനിടെ ആഗോള വിപണിയില്‍ നിന്ന് പ്രതിരോധ മരുന്ന് വാങ്ങാനുളള ടെണ്ടര്‍ തീയതി ഏഴ് വരെ നീട്ടി. വ്യവസ്ഥകളിലും മാററം വരുത്തി. ഇ ടെന്‍ഡര്‍ ആയതിനാല്‍ ഏതെങ്കിലും കമ്പനികള്‍ പങ്കെടുത്തിട്ടുണ്ടോ എന്ന് ഇപ്പോള്‍ അറിയാനാകില്ലെന്നാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വിശദീകരിക്കുന്നത്. അതേസമയം കമ്പനികളൊന്നും ഇതുവരെ താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഒരു കോടി ഡോസ് വാക്സീന്‍ സമാഹരിക്കാനുളള സര്‍ക്കാര്‍ നീക്കം നടക്കില്ല. ഇതറിഞ്ഞുകൊണ്ടു തന്നെയാണ് ആഗോള ടെന്‍ഡര്‍ നീക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും ആക്ഷേപമുണ്ട്.

- Advertisement -

- Advertisement -

- Advertisement -

Leave A Reply

Your email address will not be published.